മുംബൈ: മുംബൈ നഗരത്തിലെ തിരക്കിന് പരിഹാരമായി കൊണ്ടുവന്ന മുംബൈ മോണോ റെയില്‍ ഓരോ മാസവും ഓടുന്നത് ഒന്നരക്കോടി നഷ്ടത്തിലാണെന്ന് മുംബൈ മെട്രോപോളിറ്റന്‍ റീജിയന് ഡവലപ്മെനൃ അതോറിറ്റി (എംഎംആര്‍ഡിഎ).
വാഡല ചെമ്പൂര് മൊണോറെയില്‍ ഇടനാഴിക്ക് ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ ടിക്കറ്റ് നിരക്കുകൊണ്ട് പദ്ധതിക്ക് മുന്നോട്ടുപോകാന്‍ കഴിയുന്നില്ലെന്നും എംഎംആര്‍ഡിഎ അറിയിച്ചു. ടിക്കറ്റ് നിരക്ക് ഇനത്തില്‍ പ്രതിദിനം രണ്ടു ലക്ഷം രൂപയാണ് മോണോറെയിലില്‍ നിന്നുള്ള വരുമാനം. എന്നാല്‍ ഒരു ദിവസം റെയില്‍ ഓടുന്നതിന് ഏഴു ലക്ഷം രൂപയാണ് ചെലവ്. ഒരു മാസം ഇത് ഒന്നരക്കോടിയാണെന്നും എംഎംആര്‍ഡിഎ വ്യക്തമാക്കി.
ഫെബ്രുവരിയിലാണ് മോണോറെയില്‍ മുംബൈയില്‍ സര്‍വീസ് തുടങ്ങിയത്. ആദ്യ ദിനങ്ങളില്‍ ടിക്കറ്റിനായി നീണ്ടു ക്യൂവായിരുന്നുവെങ്കിലും ഇപ്പോള്‍ തിരക്ക് കുറഞ്ഞിട്ടുണ്ടെന്നും എംഎംആര്‍ഡിഎ അധികൃതര്‍ പറഞ്ഞു. അറ്റകുറ്റപ്പണി, സുരക്ഷ, വൈദ്യുതി എന്നീ നിലകളിലാണ് ചെലവ് കൂടുതല്‍. ഓരോ ട്രിപ്പിലും 3500 രൂപയാണ് എംഎംആര്‍ഡിഎയുടെ ചെലവ്. ഒരു മാസം ഒരു കോടി രൂപ സുരക്ഷ ജീവനക്കാരെനിയോഗിച്ചിരിക്കുന്ന മഹാരാഷ്ട്ര സെക്യുരിറ്റി കോര്പ്പറേഷന് നല്‍കണം. സ്ത്രീകളും പുരുഷന്മാരുമായി 500 ഗാര്‍ഡുകളെ വിവിധ സ്റ്റേഷനുകളില്‍ സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്. രാവിലെ ഏഴു മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു മണിവരെയാണ് മോണോറെയില്‍ സര്‍വീസ്. ഇത് രാത്രി എട്ടു മണിവരെ നീട്ടാന്‍ എംഎംആര്‍ഡിഎ ആലോചനയുണ്ട്. ദിവസേന 80 ട്രിപ്പുകള്‍ നടത്തി നഷ്ടം കുറയ്ക്കാമെന്നാണ് കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: