മലപ്പുറം: സരിതാ നായരെ കാത്തിരിക്കുന്നത് വാസവദത്തയുടെ ഗതിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അഭിപ്രായപ്പെട്ടു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സരിതയുടെ മുമ്പില്‍ മുട്ടുകുത്തില്ല. തനിക്ക് പറയാനുള്ളതെല്ലാം ആരുപറഞ്ഞാലും പറയും. ഒരു സരിതയുടെയും പിന്നാലെ പോയിട്ടുമില്ല. സരിത വിചാരിച്ചാല്‍ വായ മൂടിക്കെട്ടാനാവില്ല. ആലപ്പുഴയില്‍ കൊണ്ടുവന്ന് സരിതയെ കൊണ്ട് ഇതെല്ലാം പറയിപ്പിച്ചത് കെ.സി വേണുഗോപാലാണ്. വാസവദത്തയുടെ അന്ത്യമായിരിക്കും സരിതക്കുമുണ്ടാകുക തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുന്‍പ് പരമാവധി വാരിക്കൂട്ടാനാണ് സരിത ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വില കാണില്ല. എനിക്കെതിരെ തെളിവുണ്ടെങ്കില്‍ അത് കൊണ്ടുവരട്ടെ. ഇതിന് മുമ്പും സരിത പലരെയും ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അവരെക്കുറിച്ചുള്ള കഥകള്‍ നാണം കെട്ട കഥകളാണ്. അവരെ വലുതാക്കി കാണിക്കുന്നത് അപഹാസ്യമാണ്. മകനെകുറിച്ചുള്ള കാര്യങ്ങളെകുറിച്ച് മറുപടി പറയേണ്ടത് മകനാണെന്നും വെള്ളാപ്പള്ളി നടേശന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: