ലണ്ടന്‍: 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തെ സംബന്ധിച്ച് ഇതു വരെ വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ ലഭിക്കാത്ത സാഹചര്യത്തില്‍ സംഭവത്തിനു പിന്നില്‍ വീണ്ടും ഭീകരപ്രവര്‍ത്തകരുടെ ഇടപെടലുണ്ടെന്ന സാധ്യതയിലേക്കു ചര്‍ച്ചകള്‍ തിരിയുന്നു. ഇതിനിടയില്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ബന്ധുകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. ബ്രിട്ടന്റെയും അമേരിക്കയുടെയും ചൈനയുടെയും രഹസ്യാന്വേഷണ ഏജന്‍സികളാണ് ഭീകരരുടെ അട്ടിമറിയെക്കുറിച്ച് ഇപ്പോള്‍ അന്വേഷിച്ച് വരുന്നത്. വിമാനം അപ്രത്യക്ഷമായതിനു പിന്നില്‍ ഭീകര പ്രവര്‍ത്തനമുണ്ടെന്ന അനുമാനത്തില്‍ വീണ്ടും അന്വേഷണ സംഘത്തെ എത്തിച്ചത് ഇതാണ്. നിരവധി രാജ്യങ്ങള്‍ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയ സംഘത്തിന് ഇതുവരെ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളെന്നു പൂര്‍ണമായും ഉറപ്പുള്ളവയൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നതും കാരണമാണ്.
കാണാതായ വിമാനത്തിന്റെ പെയിലറ്റായ സഹാറി അഹമ്മദ് ഷായുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ സിമുലേറ്ററിനെപ്പറ്റിയാണ് ചൈനയുടെ അന്വേഷണ ഏജന്‍സിയായ സിഐഎ അന്വേഷിക്കുന്നത്്. ഭീകരവാദം, തട്ടിക്കൊണ്ടുപോകല്‍, മാനസികനില തുടങ്ങിയ നാല് കാര്യങ്ങളാണ് ഇപ്പോള്‍ വിവിധ അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇവയ്ക്ക് പുറമെ സാങ്കേതിക പിഴവും സംഘം തള്ളിക്കളയുന്നില്ല.
കാണാതായ വിമാനത്തിന്റെ തിരച്ചില്‍ വേണ്ടവിധത്തില്‍ നടത്താത്തതിലും വിമാനം തകര്‍ന്നുവീണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയിലും മലേഷ്യ മാപ്പ് പറയണമെന്ന ആവശ്യവുമായി വിമാനത്തിലുണ്ടായിരുന്ന ചൈനീസ് യാത്രികരുടെ ബന്ധുക്കള്‍ രംഗത്തെത്തി. വിമാനം തകര്‍ന്നുവീണെന്ന് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ നല്‍കണമെന്ന് വിമാനത്തിലുള്ളവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ചൈനയും ഇതേ ആവശ്യം മലേഷ്യന്‍ സര്‍ക്കാരിനു മുന്നില്‍ വച്ചിരുന്നു. വിമാനം തകര്‍ന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ബന്ധുക്കള്‍ പറയുന്നു.
ഇന്നലേയും ഇന്ത്യന്മഹാസമുദ്രത്തില് പത്ത് വിമാനങ്ങളും എട്ട് കപ്പലുകളും തിരച്ചില്‍ നടത്തിയെങ്കിലും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ല. തിരച്ചിലിനിടയില്‍ ലഭിച്ച വസ്തുക്കള്‍ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.
252,000 സ്ക്വയര്‍ കിലോമീറ്ററില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തി. ഇന്ന് പെര്‍ത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തായി 1,850 കിലോമീറ്റര്‍ തിരച്ചില്‍ നടത്തുമെന്ന് ഓസ്ട്രേലിയന്‍ മറൈന്ടൈം സേഫ്റ്റി അതോറിറ്ററി(എഎംഎസ്എ) വ്യക്തമാക്കി. മാര്‍ച്ച് എട്ടിനാണ് 239 പേരുമായി കോലാലംപൂരില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് പോയ എംഎച്ച് 370 എന്ന വിമാനം കാണാതായത്. 239 പേരില്‍ 153 പേരും ചൈനീസ് യാത്രികരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: