ശ്രീനഗര്‍: ശ്രീനഗറിലെ സൈനിക ക്യാമ്പിനടുത്ത് നിന്നും അഞ്ച് കിലോ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. സ്ഫോടക വസ്തുക്കള്‍ നിറച്ച ബാഗ് റോഡരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. പട്രോളിംഗിനിറങ്ങിയ സൈനികരാണ് ബെമിനയിലെ ക്യാമ്പിനടുത്ത് നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്.
ബോംബ് സ്ക്വാഡ് എത്തി സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കി. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ കത്വാ ജില്ലയില്‍ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു. ഒരു സൈനികനടക്കം നാല് പേര്‍ക്ക് പരുക്കേറ്റു. പട്ടാള വേഷത്തിലെത്തിലായിരുന്നു ഭീകരരുടെ ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: