ഉപ്പള: ഇന്ത്യ ലോകത്തെ പ്രധാനശക്തികളിലൊന്നായി ഉയരാന്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകണമെന്ന് കര്‍ണാടക എംഎല്‍സി ഗണേഷ് കാര്‍ണിക് അഭിപ്രായപ്പെട്ടു. ബിജെപി മഞ്ചേശ്വരം മണ്ഡലം കണ്വെന്ഷന് ഉപ്പളയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം മാത്രമല്ല, ലോകം മുഴുവന്‍ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത് ഉറ്റുനോക്കുകയാണ്. അഴിമതിയില്‍ മുങ്ങിയ യുപിഎ സര്‍ക്കാരിനും കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാകും നേരിടേണ്ടി വരിക. മാറിമാറി ഭരിച്ച ഇടത് വലത് മുന്നണികള്‍ വികസന കാര്യത്തില്‍ കാസര്‍കോടിനെ അവഗണിക്കുകയാണെന്നും ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കെ.സുരേന്ദ്രനെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് കെ.പി.വത്സരാജ് അധ്യക്ഷത വഹിച്ചു. കര്‍ണാടക എംഎല്‍സി മോനപ്പ ഭണ്ഡാരി, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ഷെട്ടി, സംസ്ഥാന വക്താവ് വി.വി.രാജേഷ്, ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്, എസ്സി, എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് രാമപ്പ മഞ്ചേശ്വരം, സരോജ.ആര്.ബള്ളാള്‍, സ്നേഹലത ദിവാകര്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ.നവീന്‍രാജ് സ്വാഗതവും സദാശിവ ചേരാള്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: