പാമ്പാടി (കോട്ടയം): രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തപ്രചാരക് പി.ആര്. ശശിധരന്റെ അച്ഛന് കൂരോപ്പട മേച്ചിറക്കാട്ട് എം.എ. ശിവരാമന് നായര്‍ (83) അന്തരിച്ചു. സംസ്കാരം ഇന്നലെ വൈകുന്നേരം വീട്ടുവളപ്പില്‍ നടന്നു.
ഭാര്യ: പങ്കജാക്ഷിയമ്മ കോത്തല മലമേല്‍ കുടുംബാംഗമാണ്. മറ്റുമക്കള്‍: എം.എസ്. ആനന്ദവല്ലിയമ്മ, എം.എസ്.അംബികാദേവി, എം.എസ്. അശോക്കുമാര് (എന്‍എസ്എസ് എച്ച്എസ്എസ്, ളാക്കാട്ടൂര്‍), എം.എസ്.ഗീതാദേവി. മരുമക്കള്‍: രവീന്ദ്രന് (പ്രസിഡന്റ്, തോടനാല്‍ സര്‍വ്വീസ് സഹകരണബാങ്ക്), രവികുമാര്‍(ദുബായ്), അനന്തലക്ഷ്മി, ഗോപാലകൃഷ്ണന്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, അഖിലഭാരതീയ കാര്യകാരി അംഗം എസ്. സേതുമാധവന്, ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്. മോഹനന്, ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണന്, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്ത സഹകാര്യവാഹ് അഡ്വ. എന്‍. ശങ്കര്‍റാം, കോട്ടയം വിഭാഗ് പ്രചാരക് ഉണ്ണികൃഷ്ണന്, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.കെ. വിജയകുമാര്‍, ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, ആര്‍എസ്എസ് സഹപ്രാന്തപ്രചാരകന്മാരായ കെ. വേണു, സുദര്ശന്, ബിജെപി സംസ്ഥാനസെക്രട്ടറി എന്‍.കെ. നാരായണന് നമ്പൂതിരി, ജില്ലാപ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, മണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ്, ബാലഗോകുലം രക്ഷാധികാരി പ്രൊഫ.സി.എന്‍. പുരുഷോത്തമന്, സംഘടനാകാര്യദര്‍ശി സി.സി. ശെല്വന്, ഭാരതീയവിചാരകേന്ദ്രം സംഘടനാസെക്രട്ടറി കാ.ഭാ. സുരേന്ദ്രന്, മോഹനകണ്ണന്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്, ജന്മഭൂമി കോട്ടയം യൂണിറ്റ് മാനേജര്‍ എം.വി. ഉണ്ണികൃഷ്ണന്, ന്യൂസ് എഡിറ്റര്‍ കെ.ഡി. ഹരികുമാര്‍, സര്‍ക്കുലേഷന്‍ ഇന്‍ ചാര്‍ജ്ജ് സി.ബി. സോമന് തുടങ്ങിയവര്‍ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: