കളമശ്ശേരി: ആന്ധ്രയില്‍നിന്ന് റാക്കുകള്‍ വരുന്നില്ല. കേരളത്തില്‍ അരിവില ഉയരും. കേരളത്തിലേക്ക് അരി വരുന്നത് ഭൂരിഭാഗവും ആന്ധ്രയില്‍ നിന്നാണ്.
അവിടത്തെ ലെവി കഴിഞ്ഞിട്ട് ബഫര്സ്റ്റോക്കാണ് ഇവിടെ വില്പനക്ക് വരുന്നത്. എന്നാല്‍ ഇപ്പോള്‍ മൊത്തകച്ചവടക്കാരുടെ പെര്‍മിറ്റ് എല്ലാം റദ്ദായതായി ഇടനിലക്കാര്‍ അറിയിച്ചു.
ഇപ്പോള്‍ റാക്ക് വരുന്നില്ല. ഇപ്പോള്‍തന്നെ ആന്ധ്ര ജയക്ക് 33 രൂപ മുതല്‍ 36 രൂപവരെയും സുരേഖക്ക് 32 മുതല്‍ 35 രൂപ വരെയും വിലയുണ്ട്. സാധാരണഗതിയില്‍ വിള മോശമായാല്‍ മാത്രമേ അരിവില കൂടാറുള്ളൂ. ഇക്കുറി വിള മോശമല്ല. എന്നാല്‍ ലോറികള്‍ വഴി മൊത്തകച്ചവടക്കാര്‍ അരി എത്തിക്കുന്നുണ്ട്.
16 ടണ്‍ ലോറിക്ക് ക്വിന്റലിന് 250 രൂപ മുതല്‍ 280 രൂപവരെ ലോറി വാടക നല്‍കണം. റാക്ക് വന്നാലും വാടക ക്വിന്റലിന് 200 രൂപ വരെ നല്‍കേണ്ടിവരുന്നുണ്ടെന്ന് മൊത്തകച്ചവടക്കാര്‍ പറയുന്നു.
കൊച്ചിയില്‍ ജയ, സുരേഖക്കാണ് പ്രിയം. തൃശൂര്‍കാര്‍ക്ക് കുറുവ ആണ് പ്രിയം. കൊല്ലത്തുകാര്‍ക്ക് ചെമ്പാളയും ജയയുമാണ് ഏറെ ഇഷ്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: