പൊയിനാച്ചി: സിപിഎമ്മിണ്റ്റെ ശക്തികേന്ദ്രങ്ങളായ മയിലാട്ടി, പള്ളത്തിങ്കാല്‍, ബേഡകം, കുണ്ടംകുഴി, ചട്ടഞ്ചാല്‍ എന്നിവിടങ്ങളില്‍ നിന്ന് നൂറ്റി അമ്പതോളം കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. പൊയിനാച്ചിയില്‍ നടന്ന നാട്ടുകൂട്ടത്തില്‍ കെ.സുരേന്ദ്രന് ഇവര്‍ക്ക് അംഗത്വ വിതരണം നടത്തി. ഭീഷണി കൊണ്ട് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ പിടിച്ച് നിര്‍ത്താമെന്ന വ്യാമോഹം ഇനി സിപിഎമ്മിന് വേണ്ടെന്ന് നാട്ടുകൂട്ടം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.സുരേന്ദ്രന് പറഞ്ഞു. ഇതിന് തെളിവാണ് പലസ്ഥലത്തും പാര്‍ട്ടിയില്‍ നിന്നും അണികള്‍ ബിജെപിയിലേക്ക് വരുന്നത്. സോണിയയെ പ്രധാനമന്ത്രിയായി കാണാന്‍ കഴിയാത്തതാണ് സീതാറാംയെച്ചൂരിയുടെ വിഷമമെന്ന് കെ.സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. ഇച്ഛാശക്തിയില്ലാത്ത ഒരു എംപിയാണ് നമുക്കുള്ളത്. അഴിമതിയും ഭീകരവാദവും കൊണ്ട് നാട് നിറഞ്ഞിരിക്കുന്നു. കഴിഞ്ഞ ൧൫ വര്‍ഷത്തെ ഭരണം കൊണ്ട് ഭാരതത്തിലെ പ്രധാന സംസ്ഥാനമായി ഗുജറാത്തിനെ മാറ്റാന്‍ ബിജെപിക്ക് സാധിച്ചു. ഇന്ന് ൧൮ ലക്ഷം യുവാക്കളാണ് കേരളത്തില്‍ നിന്നും ഗുജറാത്തില്‍ ജോലി ചെയ്യുന്നത്. മതമേധാവികള്‍ മോദിയെ അംഗീകരിക്കുമ്പോള്‍ കപട മതേതര പാര്‍ട്ടികളാണ് മോദിയെ എതിര്‍ക്കുന്നത്. സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുമ്പോള്‍ നേതൃത്വം കോണ്‍ഗ്രസുമായി സഖ്യം ചേരുന്നതുകണ്ട് മടുത്തിട്ടാണ് കോണ്‍ഗ്രസ് സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് വന്നത്. വരും നാളുകളില്‍ സിപിഎം ശക്തികേന്ദ്രങ്ങളിലായിരിക്കും തണ്റ്റെ പര്യടനമെന്നും ഏപ്രില്‍ ൧൦ കഴിഞ്ഞാല്‍ കേരള രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവുണ്ടാകുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള.സി.നായ്ക്, അഡ്വ.കെ.ശ്രീകാന്ത്, സുരേഷ്കുമാര്‍ഷെട്ടി, അനിത നായ്ക്, ബാബുരാജ്, ഗോപാലകൃഷ്ണന് തച്ചങ്ങാട് എന്നിവര്‍ സംസാരിച്ചു. കെ.കുഞ്ഞിരാമന് പുല്ലൂറ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: