കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് ഇത്തവണ സിപിഎമ്മിന് തിരിച്ചടിയാകും. ഐഎന്‍എല്ലിന് നിര്‍ണായക സ്വാധീനമുള്ള കാസര്‍കോട് സ്വന്തം സ്ഥാനാ ര്‍ഥിയെ നിര്‍ത്താനാണ് സം സ്ഥാന കൗണ്‍സിലിണ്റ്റെ തീരുമാനം. മണ്ഡലത്തില്‍ മുപ്പതിനായിരത്തോളം വോട്ടുണ്ടെന്നാണ് നേതാക്കളുടെ അവകാശ വാദം. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ അമ്പലത്തറ കുഞ്ഞികൃഷ്ണന് ആം ആദ്മി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതും സിപിഎമ്മിണ്റ്റ വോട്ടുകുറയാന്‍ കാരണമാകും. സിപിഎമ്മിലെ അസംതൃപ്തരെ ലക്ഷ്യമിട്ട് ആര്‍എംപി കാസ ര്‍കോട്ട് സ്ഥാനാര്‍ത്ഥിയെ നിര് ത്താന് ആലോചിക്കുന്നുണ്ട്. സംസ്ഥാന തലത്തില്‍ സിപിഎമ്മില്‍ നിന്ന് ചെറുഘടക കക്ഷികള്‍ ഓരോ ദിവസവും കൊഴിഞ്ഞുപോകുന്ന കാഴ്ച നേതൃത്വത്തെ അങ്കലാപ്പിലാക്കുകയാണ്. അവസാനം എന്‍സിപിയും സീറ്റിണ്റ്റെ കാര്യത്തില്‍ പിണങ്ങി. സംസ്ഥാനത്ത് കാസര്‍കോട് ഉള്‍പ്പെടെ അഞ്ചുമണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് ഐഎന്‍എല്‍ സം സ്ഥാന കൗണ്‍സിലിണ്റ്റെ തീരുമാനം. ഇതില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ തീരുമാനമെടുക്കും. തീരുമാനം പിന്‍വലിക്കാന്‍ സിപിഎം നേതൃത്വം ഐഎന്‍എല്ലില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. കാസര്‍കോട്ട് കെ.കെ.രമയുടെ പാര്‍ട്ടിയായ ആര്‍എംപി സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള തീരുമാനവും സിപിഎമ്മിന് തലവേദനയാകുമെന്നുറപ്പാണ്. പാര്‍ട്ടി ഗ്രാമമായ ബേഡകത്തെ ഗ്രൂപ്പ് വഴക്ക് പൂര്‍ണമായും പരിഹരിക്കാന്‍ കഴിയാത്തതും സിപിഎമ്മിന് തിരിച്ചടിയാകും. നീലേശ്വരത്തെ വിഎസ് പക്ഷവും ഔദ്യോഗിക നേതൃത്വത്തെ അലട്ടുന്നുണ്ട്. ഇത് മുതലെടുക്കാമെന്നാണ് ആര്‍എംപിയുടെ കണക്കുകൂട്ടല്‍.
രണ്ട് ദിവസത്തിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും: കെ.കെ. രമ
കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് കെ.കെ.രമ ജന്മഭൂമിയോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ ജന്മിത്വം കല്‍പ്പിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടിയില്‍ നിന്ന് ഘടകകക്ഷികള്‍ ഓരോന്നായി കൊഴിഞ്ഞുപോകുന്നത് ഇതിണ്റ്റെ തെളിവാണെന്നും രമ പറഞ്ഞു. സാധാരണക്കാരണ്റ്റെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ നേതൃത്വത്തിന് സമയമില്ല. ഇതിന് ബദലായാണ് ആര്‍എംപി മത്സരിക്കുന്നത്. കാസര്‍കോട് മണ്ഡലത്തില്‍ ജനസമ്മതനായ തേതാവിനെയാണ് സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ ആലോചിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിക്കുമെന്നും കെ.കെ.രമ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ കാസര്‍കോട് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കാരണം മുന്നണി പ്രവേശനം നിഷേധിച്ചതുമൂലമാണെന്ന് ഐഎന്‍എല്‍ നേതാവ് അസീസ് കടപ്പുറം. കഴിഞ്ഞ ൨൦ വര്‍ഷമായി മുന്നണി പ്രവേശനം സിപിഎം നിഷേധിക്കുകയാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അഞ്ചുമണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് തീരുമാനം. ഇതിണ്റ്റ ഭാഗമായി മണ്ഡലം, വാര്‍ഡ് കണ്‍വെന്‍ഷനുകള്‍ കഴിഞ്ഞു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ സിപിഎം ജില്ലാ നേതൃത്വം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നുണ്ടെന്നും അസീസ് പറഞ്ഞു. സിപിഎം വിട്ടുപോയ മറ്റു ഘടകകക്ഷികളെ പോലെ ഞങ്ങള്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. മുന്നണി പ്രവേശനമാണ് ഞങ്ങളുടെ ആവശ്യം. അല്ലാതെയുള്ള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും അസീസ് കടപ്പുറം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: