കൊച്ചി: ഫാക്ടിന്റെ രക്ഷക്കായി സമര്‍പ്പിച്ചിട്ടുള്ള സാമ്പത്തിക പാക്കേജ് അനുവദിക്കുന്നതിന് കേരളത്തിലെയും കേന്ദ്രത്തിലെയും അധികാരികള്‍ രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന് പറഞ്ഞു.
142 ദിവസമായി നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തില്‍ 43 ദിവസമായുള്ള നിരാഹാരസമരത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസമായി നിരാഹാരമനുഷ്ഠിക്കുന്ന ബിഎംഎസ് നേതാവ് പി.ബി.ഗോപിനാഥിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ എച്ച്എംഎസ് ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി, ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.കൃഷ്ണന്‍കുട്ടി, ബിഎംഎസ് ജില്ലാ സെക്രട്ടറി ആര്.രഘുരാജ്, ടി.എ.വേണുഗോപാല്‍, ഗോപകുമാര്‍, വി.കെ.അബ്ദുള്‍ ഖാദര്‍, പി.എം.റഷീദ്, ശിവദാസ്, കെ.പത്മനാഭന് തുടങ്ങിയവര്‍ സംസാരിച്ചു. കോണ്‍ട്രാക്ട് വര്‍ക്കേഴ്സ് യൂണിയ(ബിഎംഎസ്)ന്റെ നേതൃത്വത്തില്‍ പ്രകടനവുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: