കൊച്ചി: മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്നുറപ്പാക്കാന് ജില്ലയിലെ ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം നിര്‍ദേശിച്ചു. മെയ് 28 വരെ ഇലക്ഷന് കമ്മീഷന് നിയന്ത്രണത്തിലാണ് ഉദ്യോഗസ്ഥര്‍ എന്നതിനാല്‍ പെരുമാറ്റചട്ട വിഷയത്തില്‍ കുഴപ്പത്തില്‍ ചാടരുതെന്ന് കളക്ടര്‍ മുന്നറിയിപ്പു നല്കി.
സര്‍ക്കാര്‍ പരിപാടികളില്‍ രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധികളെ പൂര്‍ണമായും ഒഴിവാക്കണം. ക്ഷണകത്തുകളിലും മറ്റും അവരുടെ പേരുള്പ്പെടുത്തരുത്. ബോധവല്‍ക്കരണ ക്ലാസുകള്‍ ആകാമെങ്കിലും ഉദ്ഘാടനങ്ങള്‍ ഒഴിവാക്കണം. യോഗങ്ങളില്‍ പങ്കെടുക്കുന്ന ഉന്നത നേതാക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരല്ലാതെ മറ്റൊരു ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷി യോഗങ്ങളില്‍ പങ്കെടുക്കരുത് – കളക്ടര്‍ വ്യക്തമാക്കി.
പൊതുസ്ഥാപനങ്ങള്‍ ഒരുതരത്തിലും തിരഞ്ഞെടുപ്പു പ്രചാരണ വേദിയാകതുത്. അതത് അസി. റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഇക്കാര്യം പരിശോധിച്ച് നടപടി എടുക്കണമെന്നും കളക്ടര്‍ പറഞ്ഞു. ഓരോ നിയമസഭ മണ്ഡലത്തിലും മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറെ ഉടന്‍ അറിയിക്കാനുള്ള സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് കളക്ടര്‍ പറഞ്ഞു.
മന്ത്രിമാര്‍ അവരുടെ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തുകയോ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഔദ്യോഗിക സംവിധാനം ഉപയോഗിക്കുകയോ അരുതതെന്ന നിര്‍ദേശവുമുണ്ട്. ബന്ധപ്പെട്ട വകുപ്പുതല ചര്‍ച്ചകള്‍ക്കുപോലും മന്ത്രിമാര്‍ തങ്ങുന്നയിടങ്ങളില് ഉദ്യോഗസ്ഥര്‍ പോകരുത്. 48 മണിക്കൂറില്‍ കൂടുതല്‍ ഒരു വ്യക്തിയ്ക്കും സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ മുറിയനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: