കൊച്ചി: അഴിമതിക്കും, ഏകാധിപത്യത്തിനും എതിരായ ശക്തമായ യുവജനമുന്നേറ്റമാണ് അടിയന്തരവസ്ഥക്ക് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അന്ത്യം കുറിച്ചതെന്നും, അതിനെക്കാള്‍ പതിന്മടങ്ങ് ജനാധിപത്യ വിരുദ്ധനയങ്ങളുമായി മുന്നോട്ട് പോകുന്ന യു പി എ സര്‍ക്കാരിനെ താഴെയിറക്കാന്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്നും ബി ജെ പി എറണാകുളം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് പറഞ്ഞു.
ഭാരതീയ യുവമോര്‍ച്ച കലൂരില്‍ സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി ജില്ലാ പ്രസിഡന്റ് പി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ശ്രീധരന് അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ എസ് ഷൈജു, ജില്ലാ വൈസ് പ്രസിഡന്റ് എന്‍ എം അഭിലാഷ്,സന്ദീപ് കൊച്ചി, ദീപക് കുന്നകുര തുടങ്ങിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: