കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിണ്റ്റെ ഭാഗമായി കാസര്‍കോട് പ്രസ്ക്ളബ് ഒരുക്കിയ പടയൊരുക്കം പരിപാടി വാശിയേറിയ രാഷ്ട്രീയ സംവാദത്തിന് വേദിയായി. ഇ തെരഞ്ഞെടുപ്പ് വളരെ നിര്‍ണ്ണായകമാണെന്ന് ബിജെപിയൊടൊപ്പം ഇരുമുന്നണികളും സമ്മതിക്കുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്താന്‍ പോകുന്ന ബിജെപിയുടെ വിജയത്തിന് തടയിടാന്‍ ഇരുമുന്നണികളും കൈകോര്‍ക്കുമെന്ന സൂചനയാണ് സംവാദത്തില്‍ നിന്നും വ്യക്തമാവുന്നത്. കോണ്‍ഗ്രസ് നേതാവ് സി.കെ.ശ്രീധരനും സിപിഎം നേതാവ് പി.രാഘവനും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്തുമാണ് സംവാദത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് ബിജെപി എന്നീ രണ്ടുമുന്നണികള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. ഇത്തവണ കേരളത്തില്‍ സിപിഎമ്മിന് പശ്ചിമബംഗാളിലെ സിപിഎമ്മിണ്റ്റെ അവസ്ഥയായിരിക്കും. പി.കരുണാകരന് എംപിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ജനങ്ങളുടേയും അണികളുടേയും ഭാഗത്തുനിന്നും ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നിട്ടുള്ളതെന്നും മൂന്നാം മുന്നണി എന്നത് സ്വപ്നം മാത്രമാണെന്നും ശ്രീകാന്ത് പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസിണ്റ്റെ അവസ്ഥ ഗുജറാത്തിലെ കോണ്ഗ്രസിനുസമാനമായിരിക്കും. മതന്യൂനപക്ഷങ്ങളും ഭാഷാ ന്യൂനപക്ഷങ്ങളും ബിജെപിക്കൊപ്പം അണിനിരക്കുമെന്നും ശ്രീകാന്ത് പറഞ്ഞു. നരേന്ദ്രമോദിയെ തടയിടാന്‍ കോണ്‍ഗ്രസിനോ ഇടതുപക്ഷത്തിനോ കഴിയില്ല. മോദി അധികാരത്തില്‍ വരേണ്ടത് രാഷ്ട്രത്തിണ്റ്റെ ആവശ്യമാണ്. സ്വാമി ബാബ രാംദേവ്, ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍, മെട്രോ അധ്യക്ഷന്‍ ഇ.ശ്രീധരന്, വിവിധ മതമേലധ്യക്ഷന്മാര് എന്നിവര്‍ ആവശ്യപ്പെട്ട കാര്യവും ശ്രീകാന്ത് ചൂണ്ടിക്കാട്ടി. പരസ്പര പൂരകങ്ങളായാണ് ഇരുമുന്നണികളും പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ഒത്തുകളിയും ജനവഞ്ചനയും വോട്ടര്‍മാര്‍ തിരിച്ചറിയും. ഇവര്‍ ഒന്നിച്ചാലും ബിജെപിയെ തടയാന്‍ കഴിയില്ല. രാഷ്ട്രം ഇങ്ങനെ ചിന്തിക്കുമ്പോള്‍ കേരളത്തിലും ബിജെപിയെ എതിര്‍ക്കണമെന്ന ചിന്ത ആര്‍ക്കുമില്ല. കേരളത്തില്‍ ബിജെപിക്ക് ഏറെ അനുകൂലമാണ്. കാസര്‍കോട് ബിജെപി ജയിച്ചാല്‍ ക്യാബിനറ്റ് മന്ത്രിയെയായിരിക്കും. ലഭിക്കുക. പരസ്പരം പോരടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ഡല്‍ഹിയില്‍ എത്തുമ്പോള്‍ ഒന്നിക്കുകയാണ് ചെയ്യുന്നത്. ചന്ദ്രബാനു കമ്മീഷണ്റ്റെ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ പോലും നടപ്പിലാക്കാന്‍ കഴിയാതിരിക്കുമ്പോഴാണ് പുതിയ കമ്മീഷന് റിപ്പോര്‍ട്ടിനെ കുറിച്ച് പറയുന്നതെന്നും ശ്രീകാന്ത് വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പില്‍ മുന്നൂറ് സീറ്റ് നേടുമെന്ന് പറയുന്ന ഇടതുപക്ഷത്തിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന് ഒരുഡസന്‍ സീറ്റെങ്കിലും നേടാന്‍ കഴിയുമോയെന്ന് ചോദിച്ച സി.കെ.ശ്രീധരന് തന്നെ ഇടതുപക്ഷം തകരണമെന്ന് ആഗ്രഹിക്കുന്നവരല്ല കോണ്‍ഗ്രസ് നേതൃത്വമെന്ന് വിശദീകരിക്കുന്നു. ഇരുമുന്നണികളുടെ ഒത്തുകളി രാഷ്ട്രീയമാണ് ഇവിടെ വ്യക്തമാവുന്നത്. ൧൧ രാഷ്ട്രീ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്ന് പി.രാഘവന് പറഞ്ഞു. ആര്‍എസ്പി, ഐഎന്‍എല്‍ അടക്കമുള്ള സംഘടനകള്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടുപോകുന്നതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടികാണിച്ചപ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് മാത്രമാണ് സിപിഎം നേതാവ് പി.രാഘവന് പറയാനുണ്ടായിരുന്നത്. പ്രസ്ക്ളബ് പ്രസിഡണ്ട് എം.ഒ.വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണന് പുഷ്പഗിരി സ്വാഗതവും ബി.അനീഷ്കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: