മുന്നണികള്‍ ജില്ലയെ അവഗണിച്ചു: ജോസഫ് കനകമൊട്ട
രാജപുരം: കാസര്‍കോടിനോടുള്ള ഇരുമുന്നണികളുടെയും അവഗണനയ്ക്കെതിരെ ആഞ്ഞടിച്ച് മലയോരവികസനസമിതി നേതാവ് ജോസഫ് കനകമൊട്ട. മലയോര മേഖലയുടെ സമഗ്രവികസനത്തിനായുള്ള വിവിധ നിര്‍ദേശങ്ങള്‍ രാജപുരത്ത് നടന്ന “നാട്ടുകൂട്ടം” പരിപാടിയില്‍ കെ.സുരേന്ദ്രനു സമര്‍പ്പിച്ചു സംസാരിക്കവെയാണ് മലയോര മേഖലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഇരുമുന്നണികളും പരാജയപ്പെട്ടതിണ്റ്റെ രോഷം അദ്ദേഹം പ്രകടിപ്പിച്ചത്. എക്സ്പ്രസ് ഹൈവേയെക്കുറിച്ച് വാതോരാതെ പറഞ്ഞു നടക്കുന്ന രാഷ്ട്രീയ നേതാക്കളും സര്‍ക്കാരും മലയോര ഹൈവേ പദ്ധതി അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മലയോര ഹൈവേയ്ക്കായി 100 കോടി രൂപ വകയിരുത്താനാണ് പ്രഭാകരന് കമ്മീഷന് ശുപാര്‍ശ ചെയ്തതെങ്കിലും കേവലം തുച്ഛമായ തുക മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. മികച്ച റോഡുകള്‍ മലയോരമേഖലയില്‍ ഉണ്ടാകുകയും ഇപ്പോഴുള്ള റോഡുകള്‍ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്താല്‍ കാസര്‍കോടിണ്റ്റെ മലയോര മേഖലയുടെ വികസനം സാധ്യമാകും. വിനോദ സഞ്ചാരമേഖലയ്ക്കു പുത്തനുണര്‍വ് പകരാന്‍ മലയോര ഹൈവേക്കു സാധിക്കും. അടല്‍ ബിഹാരി വാജ്പേയുടെ കാലത്ത് നിലവില്‍ വന്ന സുവര്‍ണ്ണ ചതുഷ്കോണ പാതകള്‍ ഗതാഗത മേഖലയില്‍ വാന്‍ കുതിച്ചു ചാട്ടത്തിനു കാരണമായെന്നും അദ്ദേഹം ചൂണ്ടികാട്ടി. കാഞ്ഞങ്ങാട് കാണിയൂറ് റെയില്‍വേ പാതയ്ക്കായുള്ള രൂപരേഖ തയ്യാറാണെങ്കിലും പദ്ധതി മലയോര മേഖലയുടെ സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. മലയോര മേഖലയില്‍ ആവശ്യത്തിനു വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ഇതിനും പരിഹാരം കാണേണ്ടതുണ്ട്. എല്‍.ഡി.എഫ് ആയാലും യു.ഡി.എഫ് ആയാലും കാസര്‍കോടിനു ലാഭമൊന്നുമില്ല. ജില്ലക്ക് സ്വന്തമായിട്ടൊരു മന്ത്രി ഇല്ലാത്തതിനാലാണ് ഇത്രയും കടുത്ത അവഗണന നേരിടേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.കെ.ഗോപാലനടക്കമുള്ള പ്രഗത്ഭരായ പല സി.പി. എം നേതാക്കളും പ്രതിനിധീകരിച്ചിട്ടും കാസര്‍കോടിനു അവഗണനയുടെ ചരിത്രം മാത്രമാണുള്ളതെന്നും മലയോരമേഖലയുടെ പ്രശ്നപരിഹാരത്തിനു സാധ്യമായതെല്ലാം ചെയ്യുമെന്നും ബിജെപിയുടെ കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് മറുപടി ഭാഷണത്തില്‍ പറഞ്ഞു. ജില്ലയ്ക്കെതിരെയുള്ള അവഗണനയ്ക്കെതിരെ ഒറ്റക്കെട്ടായി ജനങ്ങള്‍ പ്രതികരിക്കണമെന്നും പാര്‍ലമെണ്റ്റില്‍ കേരളത്തില്‍ നിന്നും ബിജെപി പ്രതിനിധിയുണ്ടാകാന് പ്രയത്നിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പരിപാടിയില്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ സമര്‍പ്പിച്ചു. ഇത് ക്രോഡീകരിച്ച് നരേന്ദ്രമോദിക്കു സമര്‍പ്പിക്കുമെന്നും കെ.സുരേന്ദ്രന് അറിയിച്ചു.
വികസന മുരടിപ്പിനെതിരെ…
മാവുങ്കാല്‍: അനുഗ്രഹീതമായ കാലാവസ്ഥയും വിദ്യാസമ്പന്നരായ ജനവിഭാഗവുമുണ്ടായിട്ടും കേരളം പിന്നോക്കം നില്‍ക്കുന്നതിണ്റ്റെ കാരണം ജനങ്ങള്‍ തിരിച്ചറിയണമെന്ന് കെ.സുരേന്ദ്രന്. ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും വികസന സ്വപ്നങ്ങളും പങ്കുവെക്കാന്‍ ബി.ജെ.പി അജാനൂറ്‍ പഞ്ചായത്ത് കമ്മറ്റി മാവുങ്കാലില്‍ സംഘടിപ്പിച്ച നാട്ടുകൂട്ടം പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആറു പതിറ്റാണ്ടുകാലം പരീക്ഷിച്ച വികസന മാതൃക, ഏവരും കൊട്ടിഘോഷിച്ചു നടക്കുന്ന കേരള മോഡല്‍ ഒരു പുനര്‍വായനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. കോടിക്കണക്കിനു രൂപ ചെലവഴിച്ച് നിക്ഷേപകരെയും പുതിയ സംരംഭകരെയും ആകര്‍ഷിക്കാന്‍ വേണ്ടി കേരള സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഒന്നും തന്നെ വിജയം കാണുന്നില്ല. ഗ്ളോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റും എമര്‍ജിംഗ് കേരളയും ഒക്കെ എത്ര കോടി രൂപയുടെ നിക്ഷേപമാണ് സാധ്യമാക്കിയതെന്ന് പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാന്‍ സാധിക്കും. നൂറിലധികം ഏക്കര്‍ സ്മാര്‍ട്ട് സിറ്റിക്കായി കൈമാറിയെങ്കിലും ഉദ്ദേശിച്ച രീതിയില്‍ ഐ.ടി. മേഖലയില്‍ വികസനം നടന്നിട്ടില്ല. ആറന്മുളയിലെ വിമാനത്താവളമോ കാക്കനാട്ടെ സ്മാര്‍ട്ട് സിറ്റിയോ അല്ല കേരളജനതയുടെ അടിസ്ഥാന പ്രശ്നങ്ങള്‍. മികച്ച മഴ ലഭിക്കുന്ന കേരളത്തിലെ പല ഗ്രാമങ്ങളും കടുത്ത കുടിവെള്ള ക്ഷാമം നേരിടുകയാണ്. ഇത്തരം ദുരവസ്ഥ വളരെ ദുര്‍ലഭമായി മഴ ലഭിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ പോലുമില്ല. കേരളത്തിലെ എല്‍ഡിഎഫ് കേന്ദ്രത്തില്‍ യു.പി.ഐ പിന്തുണയ്ക്കുമെന്നതില് യാതൊരു സംശയവുമില്ല. ആദ്യ യു.പി.എ സര്‍ക്കാര്‍ ഇതിനുദാഹരണമാണ്. അതിനാല്‍ ഭാരതത്തെ മുന്നോട്ട് നയിക്കാന്‍ ബി.ജെ.പിയെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്, എസ്.കെ.കുട്ടന്, ഇ. കൃഷ്ണന്, കൊവ്വല്‍ ദാമോദരന്‍, കുഞ്ഞിക്കണ്ണന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: