നിന്നില്‍ നിന്നും ആത്മാര്‍ഥയും പ്രയത്നവുമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. നീ നിന്റെ വഴിമറന്നുപോയിരിക്കുന്നു. ശരിയായ പാത കണ്ടുപിടിക്കാനുള്ള ഒരേയൊരു മാര്‍ഗം, എന്നില്‍ ആശ്രയിക്കുകയും ഞാന്‍ തരുന്ന മാര്‍ഗനിര്‍ദേശങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നതിലാണ്. അവയെ ഞാന്‍ നേരിട്ട് നിനക്ക് നല്കുന്നു. നിന്റെ ഹൃദയത്തിന്റെ താളുകളില്‍ അവ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പുസ്തകം തുറന്ന് അത്യന്തം ശ്രദ്ധയോടെയും ഭക്തിയോടെയും പഠിക്കൂ. സ്വയം സദ്ഗുണങ്ങള്‍ അഭ്യസിക്കൂ. നിന്നെ തടവിലാക്കിയ എല്ലാ ബന്ധനങ്ങളെയും പൊട്ടിച്ചെറിയൂ. എന്റെ കുഞ്ഞേ! നീ സ്വയം വിമുക്തയാകാനുള്ള സമയം ആസന്നമായിക്കഴിഞ്ഞു. കാലത്തിന്റെ പരിമിതികളില്‍ നിന്നും സ്വതന്ത്രയാകൂ. അനശ്വരത നേടൂ!
ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: