ആത്മബോധോദയം എന്ന സൂര്യന് ഉദിച്ചു പ്രകാശിക്കുമ്പോള്‍ മാത്രമേ ഇരുട്ട് ഇല്ലാതിരിക്കുകയുള്ളൂ. വേദം മറപ്പൊരുള്‍ ആണ് എന്നുപറയുന്നു. ഇത് ആത്മാവ് എന്ന അറിവല്ലാതെ മറ്റൊന്നല്ല. ഈ അറിവ് ബോധമായുണര്ന്നാല് അതിന് മറയായി നില്‍ക്കുന്നത് ശരീരവും ശരീരപ്രകൃതിയുമാണല്ലോ. അറിവുപോലെയുള്ള പ്രവൃത്തികള്‍ കൊണ്ടുവേണമല്ലോ ഈ സൂര്യന് വെളിയിലേക്ക് പ്രകാശിക്കുവാന്‍. ആ പ്രവൃത്തി ഇല്ലാതെ ഇരിക്കുന്നുവെങ്കില് ഈ സൂര്യന് മറയ്ക്കുള്ളില്‍ ഇരിക്കുകയാണല്ലോ. അതല്ലയോ മറപ്പൊരുള്‍ എന്നുപറയുന്നത്. തെളിഞ്ഞിട്ടും അഭിമാനം ഭയന്ന് പ്രവൃത്തിയില്‍ വരുത്താത്തവരും തെളിയാഞ്ഞിട്ട് പ്രവൃത്തിയില്‍ വരുത്താത്തവരമുണ്ട്. എന്നാലും രണ്ടും ആലോചിച്ച് നോക്കുമ്പോള്‍ ഒന്നുപോലെ എന്നേ വരുന്നുള്ളൂ.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: