കൊച്ചി: കൊച്ചിയില്‍ അനുവദിച്ച അണ്ടര്‍ 17 ലോകകപ്പ് വേദി പരിശോധിക്കാനെത്തിയ ഫിഫ സംഘം ക്രമീകരണങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി. ജിസിഡിഎയുടെ കീഴിലുള്ള കലൂര്‍ രാജ്യാന്തര സ്റ്റേഡിയം, അംബേദ്കര്‍ സ്റ്റേഡിയം എന്നിവ പരിശോധിച്ച ശേഷം ജിസിഡിഎ ആസ്ഥാനത്തെത്തിയ അഞ്ചംഗസംഘം ജിസിഡിഎയുടെ ക്രമീകരണങ്ങളും തുടര്‍നടപടികളും വിശദീകരിച്ചു.
ഫിഫയുടെ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ സ്പെയിന്‍കാരനായ ഉനാക്കി അല്വാരീസ നേതൃത്വം സംഘത്തില്‍ ഓസ്ട്രേലിയക്കാരനായ സുനന്ദോദര്‍, ഇന്ത്യന്‍ പ്രതിനിധികളായ വിജയ് പാര്‍ഥസാരഥി, അനില്‍ കമ്മത്ത്, ഷാജി പ്രഭാകരന് തുടങ്ങിയവരും ഉണ്ടായിരുന്നു. രണ്ട് മൈതാനങ്ങളും ഇഷ്ടപ്പെട്ട സംഘം അവിടെ നടത്തേണ്ട ക്രമീകരണങ്ങള്‍ കെഎഫ്എ അധികൃതര്‍ക്കും മറ്റും നല്‍കിയിട്ടുണ്ട്. താമസിയാതെ മറ്റൊരു ഉന്നതതല സംഘം കൊച്ചിയിലെത്തി കാര്യങ്ങള്‍ പഠനവിധേയമാക്കും.
ജിസിഡിഎ ആസ്ഥാനത്തെത്തിയ സംഘത്തെ ചെയര്മാന് എന്‍.വേണുഗോപാല്‍, കെഎഫ്എ പ്രസിഡന്റ് കെഎംഐ മേത്തര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് ഉപഹാരങ്ങള്‍ നല്കി. ചര്‍ച്ചയില്‍ ജിസിഡിഎ സെക്രട്ടറി ടി. ലാലു, സീനിയര്‍ ടൗണ്‍പ്ലാനര്‍ ഗോപാലകൃഷ്ണന്, കെഎഫ്എ സെക്രട്ടറി അനില്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: