കുതിരക്കുമുമ്പില് വണ്ടി കെട്ടുന്നതുപോലുള്ളൊരു യത്നം ഇന്നിപ്പോള്‍ ഭാരതത്തില്‍ നടന്നുവരുന്നുണ്ട്. നമ്മളില്‍ പലരും വിചാരിക്കുന്നു, കൃഷ്ണനെ ഗോപികാ കാമുകനായി കരുതുന്നതില്‍ എന്തോ അസ്വാഭാവികതയുണ്ടെന്ന്; അത് യൂറോപ്യന്മാര്ക്ക് അത്ര പിടിക്കില്ലെന്ന്. ഡോക്ടര്‍ ഇന്നാര്‍ക്ക് പിടിച്ചില്ലത്രേ ! യൂറോപ്യരുടെ അനുവാദമില്ലാതെ കൃഷ്ണന് കഴിഞ്ഞുകൂടുന്നതെങ്ങനെ? കൃഷ്ണനത് സാധ്യമല്ല. മഹാഭാരതത്തില്‍ ഒന്നോ രണ്ടോ ഇടമൊഴിച്ചാല്‍ ഗോപികളെക്കുറിച്ച് പരാമര്‍ശമില്ല. ദ്രൗപദിയുടെ സ്തോത്രത്തില്‍ വൃന്ദാവനജീവിതത്തെപ്പറ്റിയുള്ള പരാമര്‍ശമുണ്ട്. ശിശുപാലന്റെ പ്രലാപങ്ങളും ഒരിക്കല്‍ക്കൂടി ഈ വൃന്ദാവന പരാമര്‍ശം കാണുന്നു. ഇതൊക്കെ പ്രക്ഷിപ്തമാണ്. യൂറോപ്യന്മാര്ക്ക് വേണ്ടാത്തതൊക്കെ വലിച്ചെറിയണം. ഗോപികളെയും കൃഷ്ണനെയും പറ്റിയുള്ള പരാമര്‍ശങ്ങള്‍ പോലും പ്രക്ഷിപ്തം. ശരി. കച്ചവടമനോഭാവത്തില് മുഴുകിക്കിടക്കുന്നു ഈ കൂട്ടര്, മതാദര്‍ശം പോലും കച്ചവടവസ്തുവാക്കിയിരിക്കയാണ്. ഇവിടെ വല്ലതും ചെയ്തിട്ട് സ്വര്‍ഗത്തില്‍ പോകാനുള്ള ശ്രമമാണ് അവരുടേത്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: