കൊച്ചി: മാതാ അമൃതാനന്ദമയി ദേവിക്കും മഠത്തിനുമെതിരായി നടത്തുന്ന അപവാദപ്രചരണങ്ങള്‍ അവജ്ഞയോടെ തള്ളണമെന്നു മന്ത്രി ഇബ്രാഹിം കുഞ്ഞു പറഞ്ഞു. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നൂറു അപസ്മാര ശസ്ര്തക്രിയകള്‍ വിജയകരമായി നിര്‍വ്വഹിച്ച അമൃത സമഗ്ര അപസ്മാര ചികിത്സാ കേന്ദ്രത്തിന്റെ അപസ്മാരരോഗ ശസ്ര്തക്രിയ കഴിഞ്ഞവരുടെ കുടുംബസംഗമം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപസ്മാരരോഗ ക്യാമ്പുകള്‍ ജില്ലകള്‍തോറും നടത്താന്‍ ആശുപത്രികള്‍ മുന്‍ കൈയെടുക്കണമെന്നു അദ്ദേഹം. പറഞ്ഞു അപസ്മാര രോഗത്തെക്കുറിച്ചുള്ള മിഥ്യാധാരണ ഇല്ലാതാക്കുന്നതിനും അപസ്മാരരോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും അപസ്മാരരോഗക്യാമ്പുകള് സംഘടിപ്പിക്കുന്നതുവഴി സാധിക്കുമെന്നും ഇതിനു ഗവണ്മെന്റിന്റെ പരിപൂര്‍ണ്ണ പിന്തുണ ഉണ്ടായിരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി.അന്താരഷ്ട്ര എപ്പിലെപ്സിപ്രസിഡന്റ് ഡോ: സോളമന് മോഷെ, എംഎല്‍എ മാരായ ഹൈബി ഈഡന്, ബെന്നി ബഹന്നാന്, പിന്നണി ഗായകന് മധുബാലക്യഷ്ണന്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ:പ്രേംനായര്‍, മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ:സഞ്ജീവ് കെ സിങ്ങ്, ന്യൂറോളജി വിഭാഗം മേധാവി ഡോ:ആനന്ദ്കുമാര്‍, ഡോ:വിനയന്, ഡോ:സിബി ഗോപിനാഥ്, ഡോ:അരുണ്‍ ഗ്രേസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അപസ്സ്മാര അവബോധം വളര്ത്തുന്നചോദ്യോത്തര പരിപാടി നടത്തി. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി ശസ്ര്തക്രിയ നടത്തിയ രോഗികളും അവരുടെ ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: