കാസര്‍കോട്: ബിജെപിയുടേയും നരേന്ദ്രമോദിയുടേയും നയങ്ങളില്‍ ആകൃഷ്ടരായി കാസര്‍കോട്ട് നൂറ്റമ്പതോളം യുവാക്കള്‍ ബിജെപിയിലേക്ക്. സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും അനുഭാവികളോ പ്രവര്‍ത്തകരോ ആയിരുന്നവര്‍ ഉള്‍പ്പെടെയാണ് ബിജെപിയുടെ അംഗത്വമെടുക്കാന്‍ തയ്യാറായിട്ടുള്ളത്. ഇവര്‍ക്കുള്ള സ്വീകരണയോഗം ഇന്ന് വൈകിട്ട് നാലിന് പരപ്പ ടൗണില്‍ നടക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ബളാല്‍, കോടോംബേളൂര്‍, കിനാനൂര്‍ കരിന്തളം തുടങ്ങിയ മലയോര പഞ്ചായത്തുകളിലെ യുവാക്കളാണ് ബിജെപിയുടെ സജീവ പ്രവര്‍ത്തനത്തിലേക്ക് വരുന്നത്. സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും ശക്തികേന്ദ്രമായ ഇടത്തോട്, കായക്കുന്ന്, ബാനം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമാണ് ബിജെപിയിലേക്ക് കൂട്ടത്തോടെയുള്ള ഒഴുക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: