കൊച്ചി: അഭിനയം വേറെ, രാഷ്ട്രീയം വേറെ. കോണ്‍ഗ്രസിനെ പിന്തുണച്ചുകൊണ്ടുള്ള ടെലിവിഷന്‍ പരസ്യത്തില്‍ അഭിനയിക്കുന്ന നടന്റെ പിന്തുണ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിക്ക്.
അഭിനയം തന്റെ തൊഴില്‍പരമായ പ്രതിബദ്ധതയാണെന്നും എന്നാല്‍ സമൂഹത്തിന്റെയും രാജ്യത്തിന്റെയും പൊതുവായ താല്‍പ്പര്യം കണക്കിലെടുത്ത് ആര്‍ക്ക് വോട്ട് ചെയ്യണമെന്നത് വ്യക്തിപരമായ കാര്യമാണെന്നും വിക്രംജിത് സിംഗ് പറയുന്നു. കരസേനയില്‍ മേജറായിരുന്ന വിക്രംസിംഗാണ് കോണ്‍ഗ്രസിന്റെ ടെലിവിഷന്‍ പരസ്യങ്ങളില്‍ പ്രമുഖ വേഷം ചെയ്യുന്നത്.
ഒരു ഹിന്ദി പത്രത്തോടാണ് തന്റെ വോട്ട് നരേന്ദ്രമോദിക്ക് തന്നെയാണെന്ന് ഈ ‘കോണ്‍ഗ്രസ് താരം’ പ്രഖ്യാപിച്ചത്. യുവ ഭാരത് ഫൗണ്ടേഷന് സംഘടിപ്പിച്ച മാരത്തോണ്‍ പരിപാടിയിലും വിക്രംജിത് സിംഗ് പങ്കെടുത്തിരുന്നു. “നരേന്ദ്രമോദിക്ക് മാത്രമേ രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ കഴിയൂ. അതുകൊണ്ട് അദ്ദേഹത്തിന് മാത്രമേ ഞാന്‍ വോട്ട് ചെയ്യൂ” എന്നാണ് വിക്രംജിത് സിംഗ് അഭിപ്രായപ്പെട്ടത്.
തെരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങളെ ആകര്‍ഷിക്കാന്‍ കോടികള്‍ മുടക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്കിക്കൊണ്ടിരിക്കുമ്പോള് സ്വന്തം പരസ്യത്തില്‍ അഭിനയിക്കുന്ന പ്രമുഖ നടന് മോദിക്ക് പിന്തുണ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. സോഷ്യല്‍ മാധ്യമങ്ങളിലൂടെ വിക്രിംജിത് സിംഗിന്റെ പ്രസ്താവന പ്രചരിച്ചിട്ടും പ്രതികരിക്കാനാവാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് അനുകൂലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: