തിരുവനന്തപുരം: അമൃതാനന്ദമയീ മഠത്തിനു നേരെ കുപ്രചാരണങ്ങള്‍ നടത്തുന്നവര്‍ ഭാരതത്തിന്റെ ആത്മീയ അടിത്തറ തകര്‍ത്ത് വീണ്ടും അടിമത്തത്തിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. ഇന്നലെ കൈമനം ആശ്രമത്തില്‍ അമൃതാനന്ദമയീ ദേവിയെ ദര്‍ശിച്ച ശേഷം ജന്മഭൂമിയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശ്രമത്തിന് നേരെയുള്ള കുപ്രചാരണങ്ങളില്‍ ഭാരതീയ സമൂഹം അസ്വസ്ഥമാണ്. ഇതിനു പിന്നില്‍ വൈദേശിക-സാമ്രാജ്യത്വ ശക്തികളാണ്. ധര്മസ്നേഹികളും രാഷ്ട്രഭക്തരുമായ ഭാരതീയ ജനത ഇതിനെ ചെറുത്തു തോല്‍പ്പിക്കും.
മുമ്പും സാമ്രാജ്യത്വ ശക്തികളെ മുട്ടുമടക്കിച്ച ചരിത്രം ഭാരതീയര്‍ക്കുണ്ട്. ഋഷി വര്യന്മാരുടെ നാടാണ് ഭാരതം. റബ്ബര്‍ പന്ത് ചുമരിലേക്ക് വലിച്ചെറിയുന്നതിന് തുല്യമാണ് അമൃതാനന്ദമയീ മഠത്തിന് നേരെയുള്ള കുപ്രചാരണങ്ങള്‍. എറിയുന്നതിന്റെ ഇരട്ടി ശക്തിയില്‍ അത് എറിയുന്നവന് തന്നെ തിരിച്ചുകൊള്ളുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: