ആലപ്പുഴ: കേരളാ കോണ്‍ഗ്രസിലെ പി.ജെ.ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചത് കനത്ത പരാജയ ഭീതിമൂലമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സ്വന്തം കാലില്‍ നില്ക്കാന് ശക്തിയില്ലാത്തതിനാലാണ് യുഡിഎഫിലെ ഘടകക്ഷികളെ ചാക്കിട്ടു പിടിക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നത്. നിലവില്‍ പി.ജെ.ജോസഫും കെ.എം.മാണിയും ഐക്യത്തോടെയാണ് പോകുന്നത്.
ജോസഫ് വിഭാഗം വിട്ടുപോരുമെന്നത് എല്‍ഡിഎഫിന്റെ ദിവാസ്വപ്നമാണ്. ഇടുക്കി സീറ്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. അന്തിമ തീരുമാനമായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: