ഇടുക്കി : ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ചില മണ്ഡലങ്ങളില്‍ ബി.ജെ.പി. പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 20 മണ്ഡലങ്ങളിലും ബി.ജെ.പി. മത്സരിക്കും.
ബി.ജെ.പി. സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കും. മാര്‍ച്ച് ആദ്യ വാരത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാകും. ദേശീയ നേതൃത്വമായിരിക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ഇത്തവണ മത്സര രംഗത്ത് നിന്ന് മാറിനിന്ന് തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ ശ്രദ്ധ ചെലുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മുരളീധരന് പറഞ്ഞു.
ബി.ജെ.പി. ചില മണ്ഡലങ്ങളില്‍ വോട്ട് മറിക്കുമെന്നുള്ള പ്രചരണത്തിന് പിന്നില്‍ ആസൂത്രിത ഗൂഡാലോചനയുണ്ട്. ചില മാധ്യമ പ്രവര്‍ത്തകര്‍ അറിഞ്ഞോ അറിയാതെയോ അതില്‍ പെട്ടുപോകുന്നതാണെന്ന് മുരളീധരന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: