കറുകച്ചാല്‍: ടൗണിലും പരിസരപ്രദേശത്തും അടിക്കടി വൈദ്യുതി നിലയ്ക്കുന്നത് ജനത്തെ ദുരിതത്തിലാക്കുന്നു. മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതി മുടക്കം ഏറെ ബാധിക്കുന്നത് വ്യാപാരികളെയാണ്. ടച്ചിംഗ് വെട്ടല്‍, അറ്റകുറ്റപ്പണി ട്രാന്‍സ്ഫോര്‍മര്‍ മാറ്റി വയ്ക്കല്‍ എന്നിവ വൈദ്യുതി മുടക്കത്തിന്റെ കാരണങ്ങളായി വൈദ്യുതി വകുപ്പു പറയുന്നു. വേനലിന്റെ കാഠിന്യം വര്‍ദ്ധിച്ചതോടെ പകല്‍ സമയത്ത് ഫാനില്ലാതെ ആഫീസുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ആശുപത്രികള്‍, ബേക്കറികള്‍, കോള്‍ഡ് സ്റ്റോറേജുകള്‍ ഹോട്ടലുകള്‍ എന്നിവയുടെ പ്രവര്‍ത്തനം വൈദ്യുതി മുടക്കം മൂലം തടസ്സപ്പെടുന്ന സ്ഥിതിയാണ്. ലൈനിലെ തകരാരുകള് യഥാസമയം പരിഹരിക്കാന്‍ മതിയായ ജീവനക്കാരില്ലാത്തതും നിലവിലുള്ള ജീവനക്കാരെ വച്ച് എല്ലാം ഭാഗത്തെയും കേടുപാടുകള്‍ തീര്‍ക്കാന്‍ പറ്റാത്തതുമായ അവസ്ഥയാണ് വൈദ്യുതി ബോര്‍ഡിനുള്ളത്. റബ്ബര്‍മരങ്ങള്‍ ലൈനില്‍ തട്ടിയാല്‍ അതു വെട്ടിമാറ്റാന്‍ ഉടമ സമ്മതിക്കാറില്ല. അനുവാദമില്ലാതെ വെട്ടിയാല്‍ ജീവനക്കാര്‍ കോടതി കറയേണ്ടിവരുമെന്ന് ജീവനക്കാര്‍ പറയുന്നു. കറുകച്ചാല്‍ സെക്ഷനിലെ ദൈനംദിന ജോലി ചെയ്യാന്‍ കുറച്ചു ജീവനക്കാരേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: