എരുമേലി: കുടിവെള്ളത്തിനായുള്ള പൈപ്പുകള്‍ കുഴിച്ചിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിനെയും വാര്‍ഡ് അംഗത്തെയും നാട്ടുകാര്‍ തടഞ്ഞു. എരുമേലി നേര്‍ച്ചപ്പാറയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. നേര്‍ച്ചപ്പാറ വഴിയുള്ള റോഡിലൂടെ കുടിവെള്ള പൈപ്പുകള്‍ കുഴിച്ചിടുന്നതിനിടയില്‍ സെന്റ്മേരീ നിവാസികള്‍ക്കായി പ്രത്യേകം പിവിസി പൈപ്പുകള്‍ നല്‍കുമെന്നും നേരത്തെ അധികൃതര്‍ പറഞ്ഞിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇരുമ്പുപൈപ്പുകള്‍ കുഴിച്ചിടുന്ന സ്ഥലത്ത് പിവിസി പൈപ്പുകള്‍ കുഴിച്ചിടാനുള്ള ശ്രമങ്ങളൊന്നും കാണുന്നില്ലെന്നാരോപിച്ചാണ് അതുവവി കടന്നുവന്ന പഞ്ചായത്തംഗം ബീനാ ആഷറഫിനെ നാട്ടുകാര്‍ തടഞ്ഞത്. എന്നാല്‍ കുടിവെള്ള പദ്ധതിയുടെ പണികള്‍ വാട്ടര്‍ അതോറിട്ടിയാണ് നടത്തുന്നതെന്നും മെയിന്‍ പൈപ്പുകള്‍ കുഴിച്ചിട്ടശേഷം ജലവിതരണത്തിനുള്ള പൈപ്പുകള്‍ കുഴിച്ചിടുമെന്നും അധികൃതര്‍ പറഞ്ഞിട്ടുണ്ടെന്നും പഞ്ചായത്തംഗം ബീനാ അഷറഫ് പറഞ്ഞു.
ഇതിനിടെ ക്ഷുഭിതരായ നാട്ടുകാര്‍ പൈപ്പുമായി വന്ന ലോറിയില്‍ നിന്നും പൈപ്പുകള്‍ ഇറക്കുന്നതും തടഞ്ഞു. മണിക്കൂറുകളോളം തര്‍ക്കങ്ങള്‍ നീണ്ടുനിന്നുവെങ്കിലും വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരാരും സ്ഥലത്തെത്തിയതുമില്ല. പൈപ്പുകള്‍ കുഴിച്ചിടുന്നതില്‍ പരാതികളുണ്ടെങ്കില്‍ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും വാട്ടര്‍ അതോറിട്ടി പ്രോജക്ട് വിഭാഗം എ.ഇ. മാത്യു പറഞ്ഞു. ഇതിനിടെ മറ്റൊരാവശ്യത്തിനായ പോയ പ്രസിഡന്റ് അനിത സന്തോഷിനെ ബൈക്കില്‍ പിന്തുടര്ന്നെത്തിയ നാട്ടുകാര്‍ തടഞ്ഞു.
സെന്റ്മേരീ ജനവാസസേന്ദ്രത്തില് വെള്ളമെത്തിക്കാനുള്ള പൈപ്പുകള്‍ നല്‍കുമെന്ന് നേരത്തെ വാട്ടര്‍ അതോറിട്ടി നാട്ടുകാരോട് പറഞ്ഞിരുന്നതാണെന്നും ഇപ്പോഴത്തെ പ്രതിഷേധത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ലെന്നും പ്രസിഡന്റ് അനിതാ സന്തോഷ് പറഞ്ഞു.
എരുമേലി കുടിവെള്ള പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലൂടനീളം മെയിന്‍ പൈപ്പുകളാണ് കുഴിച്ചിട്ടിരിക്കുന്നത്. ഈ പണികള്‍ പൂര്‍ത്തിയായതിനുശേഷമേ മറ്റു പൈപ്പുകളുടെ പണികള്‍ നടത്താനാവൂയെന്നും പ്രസിഡന്റ് പറഞ്ഞു. ഇക്കാര്യങ്ങള്‍ വാര്‍ഡ് മെമ്പറും പറഞ്ഞിരുന്നതാണ്. കുടിവെള്ള പൈപ്പുകല്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ഉണ്ടാകുമെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നനും അനിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: