ദുബായ്: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയം. അഞ്ചാം സ്ഥാനക്കാര്ക്കായുള്ളപ്ലേ ഓഫില്‍ ശ്രീലങ്കയെ 76 റണ്‍സിനാണ് ഇന്ത്യന്‍ യുവനിര പരാജയപ്പെടുത്തിയത്. അഞ്ചാം സ്ഥാനത്തിന്വേണ്ടിയുള്ള പോരാട്ടത്തില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസ്-അഫ്ഗാനിസ്ഥാന് മത്സര വിജയികളെ 27ന് നേരിടും.
ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ്നേടി. പുറത്താകാതെ 76 റണ്‍സ് നേടിയ ദീപക് ഹൂഡയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. ശ്രേയസ് അയ്യര്‍ 59ഉം സഞ്ജു വി. സാംസണ് 40ഉം റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കന്‍ യുവനിര 48.1 ഓവറില്‍ 215 റണ്‍സിന് ഓള്‍ഔട്ടായി. 58 റണ്‍സെടുത്ത സമരവിക്രമ, 47 റണ്‍സെടുത്ത പ്രിയമല്‍ പെരേര എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇന്ത്യക്ക് വേണ്ടി ദീപക് ഹൂഡ മൂന്നും മിലിന്ദ്, കരണ്‍ കയ്ല, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: