സിലിഗുരി: സന്തോഷ്ട്രോഫി ഫുട്ബോളില്‍ കേരളത്തിന്റെ തുടക്കം തോല്‍വിയോടെ. ഇന്നലെ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ മിസോറാമാണ് കേരളത്തെ തകര്‍ത്തത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ തോല്‍വി. മിസോറാമിന് വേണ്ടി സിക്കോ രണ്ടും ബെയ്കെറ്റ ഒരു ഗോളും നേടി. നസറുദ്ദീനാണ് കേരളത്തിന്റെ ആശ്വാസഗോള്‍ നേടിയത്.
ഗ്രൂപ്പ് എയില്‍ ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ മഹാരാഷ്ട്ര രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തി. മഹാരാഷ്ട്രക്ക് വേണ്ടി അലന് ഡയസ്, മുഹമ്മദ് പഠാന്, സന്തോക് കോലി എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ഉത്തരാഖണ്ഡിന്റെ ആശ്വാസ ഗോളുകള്‍ നേടിയത് അശോക് സിംഗും ഷേര്സിംഗുമാണ്. നാളെ മഹാരാഷ്ട്ര തങ്ങളുടെ രണ്ടാം പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സര്‍വ്വീസസുമായി ഏറ്റുമുട്ടും.
നാളെ ഉച്ചക്ക് 2.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളത്തിന് നാളെ എതിരാളികള്‍ ഉത്തരാഖണ്ഡാണ്.
ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ഗ്രൂപ്പ് ബിയില്‍ ഗോവ പഞ്ചാബുമായും രണ്ടാമത്തെ മത്സരത്തില്റെയില്വേസും തമിഴ്നാടും തമ്മിലും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: