കോഴിക്കോട്: രാജ്യത്തിന്റെ വികസനത്തിന് സ്വകാര്യ മേഖലയേക്കാള്‍ പങ്കുവഹിക്കാന്‍ കഴിയുന്നത് സഹകരണ മേഖലയ്ക്കാണെന്ന് സഹകാര്‍ ഭാരതി ദേശീയ പ്രസിഡന്റ് സതീഷ് മറാത്തെ പറഞ്ഞു. സഹകാര്‍ ഭാരതി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവശ്യ സേവനമേഖലകളില്‍ നിന്നടക്കം സര്‍ക്കാര്‍ പിന്‍വാങ്ങുകയാണ്. അത് സ്വകാര്യ മേഖല കയ്യടക്കാന്‍ ശ്രമിക്കുന്നു. സ്വകാര്യ കോര്‍പ്പറേറ്റ് കുത്തകകള്‍ ഉണ്ടാക്കുന്ന ലാഭം ചുരുക്കം ചിലരില്‍ മാത്രം കേന്ദ്രീകരിക്കുകയാണ്. എന്നാല്‍ സഹകരണമേഖല സൃഷ്ടിക്കുന്ന ലാഭവിഹിതം സമൂഹത്തിന് തന്നെതിരികെ ലഭിക്കുന്നു. അമേരിക്ക,അയര്‍ലന്റ്,ജര്‍മ്മനി എന്നീ രാജ്യങ്ങളിലടക്കം സഹകരണ മേഖല സ്തുത്യര്‍ഹമായ പങ്കാണ് വഹിക്കുന്നത്. അമേരിക്കയില്‍ 50 ശതമാനം കുടിവെള്ള വിതരണം നടത്തുന്നത് സഹകരണ മേഖലയില്‍ കൂടിയാണ്. രാജ്യത്തെ പ്രതിശീര്‍ഷ വരുമാനപരിശോധനയില് വലിയ പങ്ക് വഹിക്കാന്‍ സഹകരണ മേഖലക്കാവും. സഹകരണമേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെ ഇന്ത്യയെ വികസന പന്ഥാവിലേക്ക് നയിക്കാനാവും. സഹകരണ മേഖലയെ ഗുരുതരമായി ബാധിക്കുന്ന പ്രകാശ് ബക്ഷികമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. നബാര്‍ഡ് അത് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്,അദ്ദേഹം പറഞ്ഞു.
കെ.പി. ഹരിഹരനുണ്ണി അധ്യക്ഷത വഹിച്ചു. എന്‍. സദാനന്ദന്, അഡ്വ.പി.എസ് ശ്രീധരന്‍പിള്ള, അഡ്വ.കെ.കരുണാകരന്, എന്‍.സുഭാഷ് ബാബു, ഗോവിന്ദന് മാസ്റ്റര്‍, എസ്. രാമചന്ദ്രന്, യു. കൈലാസ് മണി. കെ.ആര് കണ്ണന്,എം. ശ്രീകണ്ഠന്, ഷീന വി.ടി. എന്നിവര്‍ സംസാരിച്ചു. എസ്. മോഹനചന്ദ്രന് വാര്‍ഷിക റിപ്പോര്‍ട്ടും എസ്. രാമചന്ദ്രന് വരവു ചെലവ് കണക്കും അവതരിപ്പിച്ചു. സമാപന പൊതുസമ്മേളനം സഹകാര്‍ ഭാരതി ദേശീയ സംഘടനാ സെക്രട്ടറി വിജയ് ദേവാങ്കണ്‍ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്മാന് എന്‍. സുഭാഷ് ബാബു അദ്ധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന് കുട്ടി മാസ്റ്റര്‍ പ്രഭാഷണം നടത്തി. ദേശീയ പ്രസിഡന്റ് സതീഷ് മറാത്തെ, ദേശീയ സെക്രട്ടറി അഡ്വ.കെ.കരുണാകരന് ,സംസ്ഥാന പ്രസിഡന്റ് എന്‍.സദാനന്ദന് എന്നിവര്‍ പ്രസംഗിച്ചു.പ്രമുഖ സഹകരണസ്ഥാപനങ്ങളെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: