പാലക്കാട്: ഒ.വി. വിജയന് കേരളത്തില്‍ ഡീലര്‍മാരില്ല. ഡീലറും ലീഡറും ഉള്ളവര്‍ക്ക് മാത്രമെ സാഹിത്യ, വ്യാപാര രംഗത്ത് പിടിച്ച് നില്ക്കാന് സാധിക്കുവെന്ന് പ്രൊഫ.കെ.പി. ശശിധരന് പറഞ്ഞു. തപസ്യ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒ.വി. വിജയന്റെ സാഹിത്യദര്‍ശനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.വി. വിജയന്റെ പുസ്തകങ്ങളിലെ അക്ഷരങ്ങളെ മാത്രം വായിച്ചാണ് വിമര്‍ശിച്ചത്. എന്നാല്‍ അതിലെ ആശയങ്ങളെ വായിച്ചാല്‍ തെറ്റിദ്ധാരണ മാറും. ജ്ഞാനപീഠം ലഭിച്ചില്ലെങ്കിലും ജന മനസ്സുകളില്‍ അദ്ദേഹത്തിന് ഒരു പീഠമുണ്ട്. വിജയന്റെ സാഹിത്യത്തെയും വരകളെയും സരള വാക്യമായി വായിക്കാം. അതില്‍ ദുരൂഹതയില്ല. എഴുത്ത് ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും അദ്ദേഹം സ്വയം തിരുത്തലിന് വിധേയനായിരുന്നു.
അവസാനത്തെ രചനയില്‍ വരെ ഇത് തുടര്‍ന്നു. ആദ്യ കാലത്ത് കമ്മ്യൂണിസ്റ്റായി കണ്ടിരുന്ന വിജയന് കുടുതല്‍ ശക്തിയുള്ള ഇങ്ക്വിലാബ് സാഹിത്യം എഴുതാന്‍ നിര്‍ദ്ദേശം ലഭിച്ചപ്പോഴാണ് ഖസാക്കിന്റെ ഇതിഹാസം വന്നത്. അത് കമ്മ്യൂണിസത്തിനെതിരെയുള്ള ശക്തമായ പരിഹാസമായിരുന്നു. പരിഹാസമാണ് ഏറ്റവും വലിയ വിമര്‍ശനമെന്ന് അറിഞ്ഞിരുന്ന വ്യക്തിയായിരുന്നു വിജയനെന്നും പ്രൊഫ.കെ.പി. ശശിധരന് പറഞ്ഞു. തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ.പി.ജി. ഹരിദാസ്, ഡോ.കെ.വി. തോമസ്, പി.ടി.നരേന്ദ്രമേനോന് എന്നിവര്‍ സംസാരിച്ചു. സഹ സംഘടന സെക്രട്ടറി എം. സതീശന് സ്വാഗതവും ട്രഷര്‍ കെ.ലക്ഷ്മി നാരായണന് നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ്എസ്. രമേശന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ.രാമചന്ദ്രന്, സംസ്കാര്‍ ഭാരതി ദേശീയ സഹസംഘടന സെക്രട്ടറി പരാകൃഷ്ണമൂര്ത്തി, ആര്. സഞ്ജയന്, പി.ഉണ്ണികൃഷ്ണന്, ടി.പത്മനാഭന് നായര്‍, പ്രൊഫ. പി.ജി. ഹരിദാസ്, എം. സതീശന്, മണി എടപ്പാള്‍, കെ. ലക്ഷ്മി നാരായണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: