തളിപ്പറമ്പ്: എല്‍.പി സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പെരിന്തട്ട എ.എല്‍.പി സ്കൂളിലെ ഗണിതശാസ്ത്രം അദ്ധ്യാപകന് ഗോവിന്ദന് നമ്പൂതിരിയെ പൊലീസ് അറസ്റ്റു ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. അദ്ധ്യാപകനെ ഇന്നലെ ഡി.ഇ.ഒ സസ്പെന്‍ഡ് ചെയ്തിരുന്നു.
പീഡനത്തെ കുറിച്ച് പരാതി ലഭിച്ചിട്ടും നടപടിയെടുക്കുകയോ മേലുദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്യാത്തതിന് സ്കൂളിലെ പ്രധാനാദ്ധ്യാപിക കെ.പി.ശ്രീലത, ‘വാത്സല്യം’ ഹെല്പ്ലൈനിന്റെ ചുമതലയുള്ള അദ്ധ്യാപിക കെ.സജിത എന്നിവരെയും സസ്പെന്‍ഡ് ചെയ്തിരുന്നു.
ക്ളാസ് സമയത്ത് അദ്ധ്യാപകന് മേശയ്ക്കരികിലേക്ക് വരുത്തിയും മറ്റും പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ഒരു കുട്ടി സ്കൂളിലേക്ക് പോകാന്‍ മടിച്ചതോടെ രക്ഷിതാവ് വാത്സല്യം പദ്ധതി ചുമതലയുള്ള കെ.സജിതയെ വിവരം ധരിപ്പിച്ചു. ഇതിനിടയ്ക്ക് മറ്റു കുട്ടികളും തങ്ങള്‍ക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞു. ചൈല്‍ഡ് ലൈനില്‍ അറിയിക്കാതെ സജിത പരാതി പൂഴ്ത്തി. തുടര്‍ന്ന് രക്ഷിതാവ് പയ്യന്നൂര്‍ എ.ഇ.ഒയ്ക്ക് പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: