ലോകകപ്പ് ഫുട്ബോള്‍ ആരാധകര്‍ക്ക് നല്കുന്ന ലഹരി ചില്ലറയല്ല. സാധാരണക്കാരും സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവരുമെല്ലാം ഒരുപോലെ അത് ആസ്വദിക്കുന്നു. ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ പോപ്പ് ഫ്രാന്‍സിസും അക്കൂട്ടത്തില്‍പ്പെടും. പോപ്പിന്റെ പിന്തുണ ആര്‍ക്കാവും?. സംശയമെന്ത് സ്വന്തം നാടായ അര്ജന്റീനയ്ക്കുതന്നെയാവും. പക്ഷേ, ഇപ്പോള്‍ അദ്ദേഹത്തിന് നേരിയ മനംമാറ്റം. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയായാല്‍ തന്റെ പിന്തുണ ആതിഥേയ ടീം ബ്രസീലിനാവുമെന്ന് പോപ്പ്.
കഴിഞ്ഞ ദിവസം വത്തിക്കാനിലെത്തിയ ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസഫ് നല്ല രണ്ടു സമ്മാനങ്ങള്‍ പോപ്പിന് നല്കി, ഫുട്ബോള്‍ ഇതിഹാസം പെലെ ഒപ്പിട്ട ടീ ഷര്‍ട്ടും ബ്രസീലുകണ്ട ഏറ്റവും പ്രഹരശേഷിയുള്ള സ്ട്രൈക്കറായ റൊണാള്‍ഡോ ഒപ്പിട്ട പന്തും. ഇത്തരത്തിലുള്ള സമ്മാനങ്ങള്‍ നല്കിയാല് താന്‍ ബ്രസീലിനുവേണ്ടി വിസിലടിക്കുമെന്ന് ബ്യൂണസ് അയേഴ്സ് ക്ലബ്ബായ സാന്‍ ലോറന്‍സോയുടെ കടുത്ത ആരാധകന് കൂടിയായ പോപ്പ് ചിരിച്ചുകൊണ്ട് പറഞ്ഞു.
അര്‍ജന്റീനയില്‍ ജനിച്ച മാര്‍പാപ്പ തമാശരൂപേണയെങ്കിലും അങ്ങനെ പറയുമ്പോള്‍ മഞ്ഞക്കിളികള്‍ക്ക് ആഹ്ലാദിക്കാന്‍ പിന്നെന്തുവേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: