എരുമേലി: പച്ചക്കറി വ്യാപാരിയെ രാത്രിയില്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ എരുമേലി പോലീസ് അറസ്റ്റുചെയ്തു. എരുമേലി ചരള സ്വദേശി ചക്കാലയില്‍ പ്രസാദ് മകന് പ്രദീപ് (22), നേര്‍ച്ചപ്പാറ സ്വദേശി ചക്കാലയില്‍ ചെല്ലപ്പന് മകന് ദിനേശ് (22) എന്നിവരെയാണ് ഇന്നലരാവിലെ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ജംഗ്ഷനിലുള്ള കട അടച്ചതിനുശേഷം രാത്രി ഒരുമണിയോടെ വീട്ടിലേക്കു പോകുന്നതിനിടെ വീടിനു സമീപത്തുവച്ച് പച്ചക്കറി ക്കട നടത്തുന്ന വിജയനെ ആക്രമിക്കുകയായിരുന്നു. പട്ടികകൊണ്ടുള്ള അടിയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ വിജയനെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ആക്രമികള്‍ക്കെതിരെ 324, 334 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും പോലീസ് പറഞ്ഞു. പ്രതികളെ കാഞ്ഞിരപ്പള്ളി കാടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: