കോട്ടയം: ഗുജറാത്തില്‍ നരേന്ദ്രമോദി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെ ഓര്‍ത്തഡോക്സ് സഭ അഭിനന്ദിക്കുന്നതായി സഭാ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് ഭദ്രസനാധിപനുമായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് പറഞ്ഞു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാല്‍നൂറ്റാണ്ടായി ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭയുടെ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു മോഡിയുടെ ഭാഗത്തുനിന്ന് നല്ല പ്രോത്സാഹനമാണ് ലഭിക്കുന്നത്. ആരു പ്രധാനമന്ത്രിയാകുന്നതിലും സഭയ്ക്കെതിര്പ്പില്ല, ആരോടും സഭയ്ക്ക് പ്രത്യേക താല്പര്യവുമില്ല, അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ഭരണത്തില്‍ പല കാര്യത്തിലും സഭയ്ക്ക് നീതി നിഷേധിച്ചിട്ടുണ്ട്. ചിലതില്‍ അനുകൂലമായ നിലപാടുകളും ഉണ്ട്. എല്‍ഡിഎഫ് ഭരണകാലത്തും സഭയ്ക്ക് നീതി ലഭിക്കാത്ത സംഭവങ്ങളുണ്ട്. പള്ളി തര്‍ക്കത്തിന് പിന്നില്‍ സാമ്പത്തികമല്ല. സാമ്പത്തികമായി മുന്നിലല്ലാത്ത പള്ളികളുടെ കാര്യത്തിലും തര്‍ക്കമുണ്ട്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഔദാര്യം സഭയ്ക്ക് ആവശ്യമില്ല. നീതിയാണ് വേണ്ടതെന്നും ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: