വാഷിങ്ങ്ടണ്‍: സ്ഫോടകവസ്തുക്കള്‍ ഷൂവില്‍ ഒളിപ്പിച്ച് വിമാനത്താവളങ്ങളില്‍ സ്ഫോടനം നടത്താന്‍ സാധ്യതയുള്ളതായി അമേരിക്ക. അതുകൊണ്ട് തന്നെ വിമാനത്താവളത്തില്‍ പരിശോധന നടത്തുമ്പോള്‍ പാദരക്ഷകള്‍ ഉള്‍പ്പെടുത്തണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും അമേരിക്കന്‍ സുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്കി. മറ്റ് രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്കുള്ള വിമാനസര്വ്വീസുകള്ക്കാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ഷൂസുകളിലും കോസ്മെറ്റിക്സുകളിലും ദ്രാവകരൂപങ്ങളിലുമായി ഭീകരവാദികള്‍ സ്ഫോടക വസ്തുക്കള്‍ വിമാനങ്ങളിലേക്ക് ഒളിച്ചുകടത്തുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. വിദേശങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് വരുന്ന വിമാനങ്ങളിലാണ് ഭീഷണിയെങ്കിലും മറ്റ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം അമേരിക്ക നല്കുന്നു.
2001 ല്‍ ഷൂവില്‍ സ്ഫോടകവസ്തു ഒളിപ്പിച്ച് വച്ച് പാരീസില്‍ നിന്നും മിയാമിയിലേക്ക് പോകുന്ന വിമാനത്തില്‍ സ്ഫോടനം നടത്താന്‍ റിച്ചാര്‍ഡ് റീഡ് എന്ന യാത്രക്കാരന് ശ്രമിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റഷ്യയില്‍ ടൂത്ത്പേസ്റ്റ് ബോംബിന് സാധ്യതയുണ്ടെന്നും അതും വിമാനമാര്‍ഗമായിരിക്കും എത്തുകയെന്നും അതുകൊണ്ട് തന്നെ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കണമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യയിലെ സോച്ചിയില്‍ ശൈത്യകാല ഒളിമ്പിക്സ് നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ മുന്നറിയിപ്പിനെ രാജ്യം വളരെ ഗൗരവത്തോടെയാണെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: