കാസര്‍കോട്: മഹാശിവരാത്രിദിനത്തില് സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോട്ട് നടത്താന്‍ ഉദ്ദേശിക്കുന്ന പട്ടയമേള മാറ്റിവച്ചില്ലെങ്കില്‍ തടയുമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ആര്.സുനില്‍. വ്രതമെടുത്തും ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചും, ക്ഷേത്രങ്ങളില്‍ പ്രത്യേക ചടങ്ങുകളും നടക്കുന്ന ഹിന്ദുക്കളുടെ പ്രധാനപ്പെട്ട ഉത്സവമാണ് ശിവരാത്രി. അന്ന് പൊതു അവധിയുമാണ്. ജില്ലാ- സംസ്ഥാന ഭരണകൂടങ്ങളുടെ ഹിന്ദുവിരുദ്ധ നിലപാട് മൂലം ആയിരക്കണക്കിന് ആളുകള്‍ക്ക് ശിവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാനാവാതെ വരും. ഹൈന്ദവ വിശ്വാസത്തെ അപമാനിക്കുവാനുള്ള സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ജനങ്ങളെ മുന്‍നിര്‍ത്തി യുവമോര്‍ച്ച മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് നിവേദനം നല്കി
കാസര്‍കോട്: ശിവരാത്രിദിനത്തിലെ പട്ടയമേള മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് എന്‍ജിഒ സംഘ് മുഖ്യമന്ത്രിക്ക് ജില്ലാ കലക്ടര്‍ മുഖേന നിവേദനം നല്കി. പൊതുഅവധിയും ഹിന്ദുക്കളുടെ ആരാധനാദിവസമായതിനാലും പട്ടയമേളമാറ്റിവെക്കണമെന്ന് നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചു. ജില്ലാ പ്രസിഡണ്ട് എം.നാരായണയ്യ, ജില്ലാ സെക്രട്ടറി എം.ബാബു എന്നിവരുടെ നേതൃത്വത്തില്‍ നിവേദനം കലക്ടര്‍ക്ക് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: