ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുമെന്ന് ഗാന്ധിയന്‍ അണ്ണാഹാസാരെ പറഞ്ഞു. മമതയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രാചരണത്തിനിറങ്ങും. മമതാ ബാനര്‍ജിയെ വിശ്വാസമുണ്ടെന്നും മമതയുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അണ്ണാ ഹസാരെ പറഞ്ഞു.
ആദ്യമായാണ് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ പരസ്യമായി പിന്തുണച്ച് കൊണ്ട് അണ്ണാ ഹസാരെ രംഗത്തെത്തുന്നത്. ദേശീയ പ്രാധാന്യമുള്ള 17 വിഷയങ്ങള്‍ സംബന്ധിച്ച തന്റെ കത്തിനോട് പ്രതികരിച്ച ഏക ആളാണ് മമത ബാനര്‍ജി. താന്‍ രാജ്യത്തിന് പ്രഥമ പരിഗണനയാണ് നല്‍കുന്നത്, അതിന് ശേഷമേ സ്വന്തം കാര്യമുള്ളൂ. സമാന ചിന്താഗതിയുള്ള ആളാണ് മമത ബാനര്‍ജിയെന്നും ഹസാരെ പറഞ്ഞു.
മുഖ്യമന്ത്രിയെന്ന നിലയില്‍ ഭേദപ്പെട്ട ജീവിതം നയിക്കാന്‍ മമതയ്ക്ക് കഴിയും. എന്നാല്‍ അവര്‍ ലളിത ജീവിതമാണ് നയിക്കുന്നത്. ത്യാഗം ചെയ്യാതെ ഇന്ത്യയ്ക്ക് പുരോഗതിയില്ലെന്ന് തിരിച്ചറിയുന്ന ആളാണ് മമത. അവരുടെ നയത്തെ താന്‍ പിന്തുണയ്ക്കുന്നുവെന്നും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പോലും മമതയെ പിന്തുണയ്ക്കുമെന്നും ഹസാരെ വ്യക്തമാക്കി. രാജ്യത്ത് ഭരണമാറ്റമല്ല, വ്യവസ്ഥകളിലാണ് മാറ്റം ഉണ്ടാകേണ്ടതെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.
ദല്‍ഹിയിലെ തൃണമൂല്‍ ആസ്ഥാനത്തെത്തിയ ഹസാരയെ മൂന്നു തവണ കാലില്‍ വീണാണ് മമത സ്വീകരിച്ചത്. മൂന്നു വര്‍ഷം മുമ്പ് ലോക്പാല്‍ പ്രക്ഷോഭത്തിന്റെ പേരില്‍ അണ്ണാ ഹസാരെയെ തൃണമൂല്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: