എരുമേലി: ടൗണിലെ കൊച്ചുതോടിനു സമീപം സ്വകാര്യവ്യക്തി നിര്‍മ്മാണമാരംഭിച്ച അനധികൃത പാലത്തിനെതിരെ വേണ്ടസമയത്ത് നടപടിയെടുക്കാതിരുന്ന പഞ്ചായത്ത് അംഗങ്ങള്‍ക്ക് അദാലത്ത് കോടതി നോട്ടീസ് അയച്ചു. അനധികൃത പാലം നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്ന സമരസമിതി കണ്‍വീനര്‍ സതീഷ്കുമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അനിത, സെക്രട്ടറി, വാര്‍ഡംഗം കെ.ആര്.അജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം നെസിയ ഹാഷിം, ജില്ലാ പഞ്ചായത്തംഗം പി.എ.സലീം, പാലം നിര്‍മ്മിച്ച സന്തോഷ് എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്. മാര്‍ച്ച് 23ന് കോടതിയില്‍ ഹാജരാകാനും നോട്ടീസില്‍ നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: