ചെങ്ങന്നൂര്‍: സംസ്ഥാന സബ് ജൂനിയര്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 52 പോയിന്റോടെ കൊല്ലവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 63 പോയിന്റോടെ തിരുവനന്തപുരവും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 28 പോയിന്റോടെ ഇടുക്കി രണ്ടാംസ്ഥാനവും 15 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 24 പോയിന്റോടെ ഇടുക്കി രണ്ടാംസ്ഥാനവും 21 പോയിന്റോടെ കൊല്ലം മൂന്നാം സ്ഥാനവും നേടി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച ബോക്സറായി ഇടുക്കിയുടെ അനുരാഗ് മനോജിനെയും മികച്ച ലൂസറായി തിരുവനന്തപുരത്തിന്റെ ജെ.എസ്. ശ്രീയാസിനെയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച ബോക്സറായി തിരുവനന്തപുരത്തിന്റെ ചിഞ്ചിലിനെയും മികച്ച ലൂസറായി ആലപ്പുഴയുടെ ദിവ്യാ ഗണേശിനെയും തെരഞ്ഞെടുത്തു. വിജയികള്‍ക്ക് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി.സി. വിഷ്ണുനാഥ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: