തിരുവനന്തപുരം: കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ തിരുവനന്തപുരം ജില്ല മുന്നില്‍. തലസ്ഥാന ജില്ലയില്‍ ആത്മഹത്യാ നിരക്കില്‍ വര്‍ദ്ധന ഉണ്ടായിട്ടും സര്‍ക്കാരോ മറ്റ് ഏജന്‍സികളോ അതു സംബന്ധിച്ച് പഠനങ്ങള്‍ നടത്താനോ പരിഹാരങ്ങള്‍ കണ്ടെത്താനോ തുനിഞ്ഞിട്ടില്ല.
2012ല്‍ 1360 പേര് തിരുവനന്തപുരം ജില്ലയില്‍ ആത്മഹത്യ ചെയ്തതായാണ് കണക്ക്. ഇതില്‍ 1067 പുരുഷന്മാരും 293 പേര് സ്ത്രീകളുമാണ്. തിരുവനന്തപുരം നഗരത്തില്‍ 2012ല്‍ 341 പേരാണ് ആത്മഹത്യ ചെയ്തത്. ഗ്രാമപ്രദേശത്ത് ഇത് 1019ഉം ആണ്. 2013 വര്‍ഷത്തിലും ആത്മഹത്യ ചെയ്തവരുടെ ഔദ്യോഗിക കണക്ക് 1360 ആണ്. ഇതില്‍ 336 പേര് നഗരപരിധിക്കുള്ളിലും 1024 പേര് ഗ്രാമപ്രദേശത്തുമാണ്. അതില്‍ 1103 പേരാണ് പുരുഷന്മാര്. 257 പേരാണ് സ്ത്രീകള്‍.
മറ്റ് ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരത്തെ ആത്മഹത്യാ നിരക്കിലുണ്ടാകുന്ന വര്‍ദ്ധനയുടെ കാരണമെന്തെന്ന ശാസ്ത്രീയ പഠനം ഇനിയും നടന്നിട്ടില്ല. 2012ല്‍ സംസ്ഥാനത്തൊട്ടാകെ 8452 പേരാണ് ആത്മഹത്യ ചെയ്തത്. അതില്‍ 6391 പേര് പുരുഷന്മാരും 2061 പേര് സ്ത്രീകളുമാണ്. 2013 ല്‍ ഇത് 8301 ആയി കുറഞ്ഞെങ്കിലും കാര്യമായ കുറവുണ്ടായിട്ടില്ല. 2013ല്‍ കാസര്‍ഗോഡ് ജില്ലയാണ് ആത്മഹത്യാ നിരക്കില്‍ പിന്നിലുള്ളത്. ഇവിടെ 258 പേര് മാത്രമാണ് സ്വയം ജീവിതം അനസാനിപ്പിച്ചത്. 182 പുരുഷന്മാരും 76 സ്ത്രീകളും. കൊല്ലം ജില്ലയില്‍ 1085 പേരും പത്തനംതിട്ടയില്‍ 276 പേരും ആലപ്പുഴയില്‍ 403 പേരും കോട്ടയത്ത് 433 പേരും ഇടുക്കിയില്‍ 384 പേരും ആത്മഹത്യ ചെയ്തു.
എറണാകുളം നഗരത്തില്‍ 2013 ല്‍ 763 പേര് ആത്മഹത്യ ചെയ്തപ്പോള്‍ തൃശ്ശൂരില്‍ ഇത് 870 ആണ്. പാലക്കാട് 757 ഉം മലപ്പുറത്ത് 343 പേരും കോഴിക്കോട് 632 പേരും വയനാട്ടില്‍ 299 പേരും ആത്മഹത്യ ചെയ്തു. കണ്ണൂരില്‍ 582 പേരാണ് ആത്മഹത്യ ചെയ്തത്. 2014ല്‍ ഈ കണക്കില്‍ വലിയ വ്യത്യാസമില്ലെങ്കിലും കാര്യമായ കുറവുണ്ടാകുന്നില്ലെന്നതാണ് പ്രത്യേകത. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ ആത്മഹത്യാ നിരക്കില്‍ വര്‍ദ്ധനയുമുണ്ടായിട്ടുണ്ട്. കൊല്ലം-1005, പത്തനംതിട്ട-283, ആലപ്പുഴ-420, കോട്ടയം-451, ഇടുക്കി-376, എറണാകുളം-756, തൃശ്ശൂര്‍-879, പലക്കാട്-777, മലപ്പുറം-289, കോഴിക്കോട്-588, വയനാട്-291, കണ്ണൂര്‍-597, കോസര്‍ഗോഡ്-225 എന്നിങ്ങനെയാണ് 2014 ലെ കണക്കുകള്‍. 2014ലും കാസര്‍ഗോഡ് ജില്ലയാണ് ആത്മഹത്യാ നിരക്കില്‍ പിന്നില്‍ നില്‍ക്കുന്നത്.
ആത്മഹത്യാ നിരക്കില്‍ ദേശീയ ശരാശരിയിലും കേരളമാണ് മുന്നില്‍ നില്‍ക്കുന്നത്. അതും പുരുഷന്മാരുടെ എണ്ണത്തില്‍. മദ്യപാനവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമാണ് കേരളത്തില്‍ പുരുഷന്മാരുടെ ആത്മഹത്യാ നിരക്കില്‍ വന്‍ വര്‍ദ്ധന ഉണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: