കൊച്ചി: സംസ്ഥാനത്തെ റേഷന്‍ വിതരണം മുടങ്ങാന്‍ അനുവദിക്കില്ലെന്നും റേഷന്‍ വ്യാപാരികള്‍ സമരം തുടര്‍ന്നാല്‍ പൊതുവിതരണത്തിന് ബദല്‍സംവിധാനം തേടുമെന്നും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കുകയും മറ്റുള്ളവ അനുഭാവപൂര്‍വം പരിഹരിക്കുമെന്ന് വ്യക്തമായ ഉറപ്പ് നല്‍കിയിട്ടും സമരം തുടരുന്ന രീതി നീതീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. റേഷന്മണ്ണെണ്ണയുടെ കമ്മീഷന് വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഒരാഴ്ചക്കകം പുറത്തിറങ്ങും.
ഭക്ഷ്യധാന്യങ്ങളുടെ കമ്മീഷന് ഈ സര്‍ക്കാര്‍ 2012 ല്‍ വര്‍ധിപ്പിച്ചതാണ്. ഇനിയും വര്‍ധിപ്പിക്കണമെന്ന റേഷന്‍ വ്യാപാരികളുടെ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പും നല്കി. കേന്ദ്രവിഹിതം ലഭ്യമായതോടെ എപിഎല്‍ വിഭാഗങ്ങള്‍ക്കുള്ള ഗോതമ്പ് വിതരണം പുനരാരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. ആവശ്യമെങ്കില്‍ കൂടുതല്‍ ഗോതമ്പ് തുടര്‍ന്നും നല്‍കുമെന്ന് കേന്ദ്രഭക്ഷ്യമന്ത്രി അറിയിച്ചിട്ടുമുണ്ട്.
റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങളോട് നിഷേധാത്മക സമീപനമല്ല മറിച്ച് അനുഭാവപൂര്‍വമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. റേഷന്‍ കടകളിലെ പരിശോധന കര്‍ശനമാക്കിയതാണ് നിലവില്‍ നടത്തുന്ന സമരത്തിന്റെ മുഖ്യകാരണമെന്ന് മന്ത്രി പറഞ്ഞു.
പൊതുവിതരണ സമ്പ്രദായം കുറ്റമറ്റതാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും പൊതുജനങ്ങളില്‍നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് കട പരിശോധന നടത്തുവാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയതെന്നും മന്ത്രി അനൂപ് ജേക്കബ് ചൂണ്ടിക്കാട്ടി.
അതേസമയം കടയടപ്പ് സമരം നടത്തുന്ന റേഷന്‍വ്യാപാരികള്‍ക്ക് നോട്ടീസ് നല്കി തുടങ്ങിയതായും മന്ത്രി അറിയിച്ചു. സമരത്തില്‍നിന്നും വ്യാപാരികള്‍ പിന്മാറുന്നില്ലെങ്കില് ശക്തമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: