കോട്ടയം: ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ നടത്തുന്ന അനിശ്ചിത കാല സമരത്തില്‍ ഓള് ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് പങ്കെടുക്കില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍. ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബും പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂരും തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ റേഷന്‍ കടകള്‍ അടച്ചിട്ടു സമരം ചെയ്താല്‍ അതിലൂടെ റേഷന്‍ വ്യാപാരികള്‍ ബലിയാടാകുമെന്നും ബേബിച്ചന് മുക്കാടന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജോണി നെല്ലൂരിന്റെയും അനൂപിന്റെയും നയത്തോട് യോജിക്കാനാവില്ല, ഇത്തരം സമരത്തെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കില്‍ കോടതിയില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനും മന്ത്രിക്കുമെതിരെ റേഷന്‍ വ്യാപാരികളുടെ മറവില്‍ സമരം ചെയ്ത് മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേക്കേറാനുള്ള ജോണി നെല്ലൂരിന്റെ തന്ത്രമാണ് ഈ സമരമെന്നും ബേബിച്ചന് മുക്കാടന്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: