ചിറക്കടവ്: ചിറക്കടവ് ശ്രീമഹാദേവക്ഷേത്രത്തില്‍ ഇന്ന് വൈകിട്ട് ഏഴിന് തങ്കത്താഴിക കുടങ്ങളോടുകൂടി നവീകരിച്ച നാലമ്പല സമര്‍പ്പണ ചടങ്ങ് നടക്കും. കേരള ഹൈക്കോടതി ജഡ്ജി ടി. ആര്. രാമചന്ദ്രന് നായര്‍ നാലമ്പല സമര്‍പ്പണ ചടങ്ങ് നിര്‍വ്വഹിക്കും. മുന്‍ ഹൈക്കോടതി ജഡ്ജി ആര്. ഭാസ്ക്കരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍്റ് എം. പി. ഗോവിന്ദന് നായര്‍ അധ്യക്ഷത വഹിക്കും. ദേവസ്വം മെമ്പര്‍ സുഭാഷ് വാസു, പി. കെ. കുമാരന്, ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍, ചീഫ്്് എന്‍ജിനീയര്‍ പി. എസ്. ജോളി ഉല്ലാസ് തുടങ്ങിയവര്‍ പ്രസംഗിക്കും. ചടങ്ങില്‍ വിവിധ വ്യക്തിത്വങ്ങളെ ആദരിക്കും. നൂറ് വയസ്് തികഞ്ഞ സേവാസംഘത്തിലെ മുതിര്‍ന്ന അംഗം കെ. രാഘവന് നായര്‍, സംഗീത അധ്യായനത്തില്‍ 50 വര്‍ഷം പൂര്‍ത്തിയായ കെ. പി. എ. സി. രവി, അധ്യാപക അവാര്‍ഡ് ജേതാവ് എന്‍. ശശികുമാര്‍, മാധ്യമ പുരസ്ക്കാര ജേതാവ് പ്രദീപ് ഗോപി, വാദ്യകലാ വിദ്വാന് ബേബി എം. മാരാര്‍, ക്ഷേത്രശ്രീ പുരസ്ക്കാരം നേടിയ തിടനാട് ശ്രീകുമാര്‍, ആനിക്കാട് കൃഷ്ണകുമാര്‍, അനില്‍കുമാര്‍ ചിറക്കടവ്, സുരേഷ് കടയിനിക്കാട്, കലാപ്രതിഭകളായ ശ്രീലക്ഷ്മി ഹരിദാസ്, സൂരജ് ലാല്‍ എന്നിവരെയാണ് ചടങ്ങില്‍ ആദരിക്കുന്നത്. വൈകിട്ട് 9 മുതല്‍ ബ്രഹ്മശ്രീ സുബ്രഹ്മണ്യന് നമ്പൂതിരിയുടെ ആധ്യാത്മിക പ്രഭാഷണം. നാലാം ഉത്സവദിനമായ ഇന്ന് പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ രാവിലെ പത്തു മുതല്‍ ഉത്സവബലി, 12 ന് ഉത്സവബലി ദര്‍ശനം, 4.30 ന്് കാഴ്ചശ്രീബലി എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: