പല രൂപത്തിലും ആരാധിക്കപ്പെടുന്ന ആ ഭഗവാന് പുരുഷന്മാരുടെയും സ്ത്രീകളുടെയും ഇഷ്ടാദര്ശം, കുഞ്ഞുങ്ങള്‍ക്കും പ്രായം തികഞ്ഞവര്‍ക്കും ആദര്ശഭൂതന്. ആരെ ഭാഗവതകര്ത്താവ് അവതാരമെന്ന് വിളിച്ചുമാത്രം തൃപ്തിപ്പെട്ടില്ലയോ അദ്ദേഹത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത് ഭാഗവതകാരന്‍ പറയുന്നു: ‘മറ്റവതാരങ്ങള്‍ ഭഗവാന്റെ അംശങ്ങള്‍ മാത്രം; കൃഷ്ണനാകട്ടെ ഭഗവാന് തന്നെയാണ്.’ അവിടുത്തെ സ്വഭാവത്തിന്റെ ബഹുമുഖത്വമോര്ത്ത് നാം വിസ്മയിക്കുമ്പോള്‍ ഈവക വിശേഷണങ്ങള്‍ കൃഷ്ണന് നല്കുന്നതില് അത്ഭുതപ്പെടേണ്ടതില്ല. ആശ്ചര്യസന്ന്യാസിയും ആശ്ചര്യഗൃഹസ്ഥനും ഒത്തുചേര്‍ന്ന ഒരാളായിരുന്നു കൃഷ്ണന്. ഏറ്റവും വിസ്മയകരമാംവണ്ണം അദ്ദേഹത്തിന് രജസ്, പ്രതാപം ഉണ്ടായിരുന്നു. അതോടൊപ്പം ഏറ്റവും വിസ്മയകരമായ ത്യാഗത്തിന്റെ ഒത്ത നടുവിലാണ് അദ്ദേഹം ജീവിച്ചത്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: