കൊച്ചി: രാജ്യത്തെ പ്രമുഖ ടൂറിസം കമ്പനിയായ ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോണി ഏബ്രഹാം ജോര്‍ജിനെ ടൂറിസം വ്യവസായ മേഖലയിലെ ഏറ്റവും സ്വീധീനമുള്ള വ്യക്തിയായി തെരഞ്ഞെടുത്തു.
മുംബൈയില്‍ നടന്ന ഓവര്‍സീസ് ട്രാവല്‍ മാര്‍ട്ടില്‍ (ഒടിഎം) എന്‍ഡിടിവിയും ട്രാവല്‍ ന്യൂസ് ഡൈജസ്റ്റും ചേര്‍ന്നാണ് ഒടിഎമ്മിന്റെ 25ാം വാര്‍ഷികാഘോഷവേളയില്‍ ഇദ്ദേഹത്തിന് ഈ ശ്രദ്ധേമായ പുരസ്കാരം നല്‍കിയത്.
കൊച്ചി ആസ്ഥാനമായ ഇന്റര്‍സൈറ്റ് ഗ്രൂപ്പിന്റെ ചെയര്‍മാനും എംഡിയുമായ ജോണി ഏബ്രഹാം ജോര്‍ജ് കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം) പ്രസിഡന്റ് കൂടിയാണ്. മികച്ച ഇന്‍ബൗണ്ട് ടൂര്‍ ഓപ്പറേറ്റര്‍ക്കുള്ള സംസ്ഥാന ടൂറിസം അവാര്‍ഡ് 2010, 2011, 2012 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഇന്റര്സൈറ്റിനു ലഭിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള ടൂര്‍ ഓപ്പറേഷനുകളിലെ മികവു കണക്കിലെടുത്ത് 2012ല്‍ ജര്‍മനിയിലെ ബ്രൂക്ക്മൂല് മേയറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് അടക്കം മറ്റു നിരവധി ദേശീയ- അന്തര്‍ദേശീയ അംഗീകാരങ്ങളും ഇന്റര്‍സൈറ്റിനെ തേടിയെത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: