‘ജപം’ ഒരു യജ്ഞമാണെന്ന് ധരിക്കുക. നിങ്ങളിലെ ഏറ്റവും പരിശുദ്ധവും ഗുണവിശിഷ്ടവുമായതിനെ എല്ലാം വെളിക്കുകൊണ്ടുവന്ന് ആ ജപയജ്ഞാഗ്നിയില് ഭക്തിപൂര്‍വം ആഹൂതിചെയ്യുക. ജപത്തില്‍ അന്തര്‍ഭവിച്ചുകിടക്കുന്ന അനുഗ്രഹാത്മകമായ സജീവശക്തി ഇങ്ങനെ ഉദ്ദീപ്തമാകുന്നു. ഈ അനുഗ്രഹം സിദ്ധിച്ച ഒരാള്‍ക്ക് ധ്യാനമെന്നത് ഇളവെയിലില്‍ ചാഞ്ചാടുന്ന നെല്‍പാടങ്ങളിലൂടെയും സുരഭിലപുഷ്പസങ്കലമായ പൂങ്കാവുകളിലൂടെയും സ്വഗൃഹത്തിലേക്ക് ചെയ്യപ്പെടുന്ന സന്തോഷകരവും ചേതസ്സുമാകര്ഷകവുമായ ഉല്ലാസയാത്രയായി അനുഭവപ്പെടുന്നതായിരിക്കും.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: