തിരുവനന്തപുരം: കാട്ടാക്കട ആസ്ഥാനമാക്കി തിരുവനന്തപുരത്ത് പുതിയ താലൂക്ക് നിലവില്‍ വന്നു. ഇതോടെ ജില്ലയിലെ ആറാമത്തെ താലൂക്കായി കാട്ടാകട മാറി.
നെടുമങ്ങാട് നെയ്യാറ്റിന്‍കര താലൂക്കുകള്‍ വിഭജിച്ചാണ് കാട്ടാക്കട താലൂക്ക് യാഥാര്ത്ഥ്യാമാക്കിയിരിക്കുന്നത്.
പതിനാലു വില്ലേജുകളും 12 പഞ്ചായത്തുകളും പുതിയ താലൂക്കിലുണ്ട്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
സ്പീക്കര്‍ ജി.കാര്ത്തികേയന്, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്, മന്ത്രിമാരായ അടൂര്‍ പ്രകാശ്, വി.എസ് ശിവകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: