കൊച്ചി: ലാവ് ലിന് കേസില്‍ സിബിഐയുടെ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചതോടെ സംസ്ഥാന കോണ്‍ഗ്രസിലും കലഹം മുറുകി.കേസില്‍ പിണറായിയെ രക്ഷിക്കാനുള്ള ശ്രമമാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഹൈക്കമാന്റിനു പരാതി നല്കി. കെ.സുധാകരന് എം പിയും കഴിഞ്ഞ ദിവസം ഇതേ ആരോപണം ഉന്നയിച്ചിരുന്നു. സുധാകരനോടടുപ്പമുള്ള ചിലയൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് ഇപ്പോള്‍ പരാതി നല്‍കിയിട്ടുള്ളത്.
ലാവ് ലിന്- സോളാര്‍ കേസുകളില്‍ സിപിഎം- കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ധാരണയുണ്ടായിട്ടുണ്ട് എന്ന ആരോപണത്തെ ശരിവക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. പരാതിയില്‍ നടപടി ഒന്നും ഉണ്ടായില്ലെങ്കിലും ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നേതൃത്വത്തില്‍ പ്രതിപക്ഷവുമായി ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് നടക്കുന്നതെന്ന് ഹൈക്കമാന്റിനും ഏറെക്കുറെ വ്യക്തമായി. വി.എം സുധീരന് കെപിസിസി പ്രസിഡന്റായതോടെ ഉമ്മന്‍ചാണ്ടിക്കെതിരെ നിലപാട് ശക്തമാക്കാനൊരുങ്ങുകയാണ് ഈ വിഭാഗം. ലാവ്ലിന് കേസില്‍ മുന്‍ സര്‍ക്കാരിന്റേതെന്ന പേരില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെച്ചൊല്ലിയും ഇവര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നു. ലാവ്ലിന് കേസില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സിബിഐക്കാവശ്യമായ പിന്തുണ നല്‍കണമെന്നും ഇവര്‍ ഹൈക്കമാന്റിനോടാവശ്യപ്പെട്ടിട്ടുണ്ട്. ടി.പി വധക്കേസും വി.എസിന്റെ നിലപാടും സംസ്ഥാനത്ത് സിപിഎമ്മിനെ ദുര്ബലമാക്കിയിരിക്കയാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനു പക്ഷേ നേട്ടമുണ്ടാക്കാന്‍ കഴിയുന്നില്ല. നേതൃത്വത്തിന്റെ ദൗര്‍ബല്യമാണ് ഇതിനു കാരണം. പിണറായിയെ രക്ഷപ്പെടുത്താന്‍ വ്യഗ്രതയുള്ളതു പോലെയാണ് സര്‍ക്കാരിന്റെ നീക്കം. പരാതിയില്‍ പറയുന്നു.കേസന്വേഷിക്കുന്ന ചില സിബിഐ ഉദ്യോഗസ്ഥരും ഇതില്‍ അസ്വസ്ഥരാണ്. അതേ സമയം വി.എം സുധീരന് കെപിസിസി പ്രസിഡന്റായി വരുന്നത് ഇവര്‍ക്ക് പ്രതീക്ഷയേകുന്നു. ഒത്തു തീര്‍പ്പ് രാഷ്ട്രീയം പറ്റില്ലെന്ന് സുധീരന് വ്യക്തമാക്കുകയും ചെയ്തതോടെ കോണ്‍ഗ്രസില്‍ ഒരു കലാപത്തിനുള്ള അന്തരീക്ഷം ഒരുങ്ങിക്കഴിഞ്ഞു. പിണറായിയെ കയ്യൊഴിയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉമ്മന്‍ ചാണ്ടിയും സംഘവും . ഇന്നലെ സിബിഐയുടെ ഹര്‍ജി പരിഗണിച്ച കോടതി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവായിട്ടുണ്ട്. ലാവ്ലിന് കേസില്‍ പിണറായിയെപ്പോലെ തന്നെ ആരോപണ വിധേയനായ ജി.കാര്ത്തികേയന് കെപിസിസി പ്രസിഡന്റായിരുന്നുവെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് ഈ പ്രതിസന്ധി അനായാസം മറികടക്കാമായിരുന്നു. 2005 ല്‍ കാര്ത്തികേയന് വൈദ്യുതി വകുപ്പിന്റെ ചുമതല നോക്കുന്ന സമയത്താണ് ലാവ്ലിന് ഇടപാടിനെ ന്യായീകരിച്ച് സര്‍ക്കാര്‍ ആദ്യസത്യവാങ്മൂലം സമര്‍പ്പിച്ചത്. കാര്‍ത്തികേയനെ കെപിസിസി പ്രസിഡന്റാക്കാന്‍ ഉമ്മന്‍ ചാണ്ടി കാണിച്ച വ്യഗ്രതക്ക് ഇങ്ങനെ നാനാര്ത്ഥങ്ങളുണ്ടെന്നാണ് എതിര് വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: