കുമ്പള: സിപിഎം അക്രമത്തിനിരയായി ബലിദാനിയായ ബിഎംഎസ് പ്രവര്ത്തകന് കുമ്പളയിലെ ദയാനന്ദണ്റ്റെ മകനേയും സിപിഎം വേട്ടയാടുന്നു. കഴിഞ്ഞ ദിവസം മാരകായുധങ്ങളുമായി വധിക്കാനെത്തിയ സിപിഎം ക്രിമിനല്‍ സംഘത്തില്‍ നിന്നും മകന് ശരത്രാജ് (22) രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പോലീസിണ്റ്റെ അവസരോചിത ഇടപെടലാണ് കൊലപാതകം ഒഴിവാക്കിയത്. സംഭവത്തില്‍ പിടിയിലായ പെറുവത്തടുക്ക സ്വദേശി സുനില്‍കുമാറിനെ(25) റിമാണ്റ്റ് ചെയ്തു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. അനന്തപുരം സ്വദേശിയായ ശരത് കുമ്പളയില്‍ നിന്നും വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്നു. ബദിയടുക്ക ഗോപാലകൃഷ്ണ ഹാളിനുസമീപത്ത് വെച്ച് എതിരെ വന്ന കാര്‍ ശരത്തിണ്റ്റെ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു. റോഡില്‍ വീണ ശരത്തിനെ കാറിലെത്തിയ സംഘം അക്രമിക്കാന്‍ ശ്രമിച്ചു. അപകടം മനസ്സിലാക്കിയ ശരത് സഹായമഭ്യര്‍ത്ഥിച്ച് ഓടുകയായിരുന്നു. ഇതിനിടയില്‍ പ്രദേശത്തുണ്ടായിരുന്ന പോലീസുകാരുടെ ശ്രദ്ധയില്‍പ്പെടുകയും അവര്‍ ഇടപെടുകയുമായിരുന്നു. ഇതോടെ അക്രമിസംഘം പോലീസിനുനേരെ തിരിഞ്ഞു. എന്നാല്‍ അക്രമികളിലൊരാളെ പോലീസ് കീഴ്പ്പെടുത്തി. മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. ആയുധങ്ങളും വാഹനവും പോലീസ് പിടിച്ചെടുത്തു. കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതികളായവരാണ് അക്രമത്തിനുപിന്നില്‍. നേരത്തെ നിരവധി തവണ ശരത്തിന് നേരെ കൊലപാതക ശ്രമം നടന്നിരുന്നു. ഏതാനും മാസം മുമ്പ് കുമ്പള ടൗണില്‍ വെച്ച് തന്നെയാണ് അക്രമം അരങ്ങേറിയതും. പരിക്കേറ്റ് കുമ്പള ഹോസ്പിറ്റലില്‍ പ്രവേശിക്കപ്പെട്ട ശരത് അവിടെ വച്ചും അക്രമത്തിനിരയായി. ഒടുവില്‍ പോലീസ് ഇടപെട്ട് കാസര്‍കോട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിനുമുമ്പ് മൂന്ന് തവണയും വധശ്രമം നടന്നു. ദയാനന്ദണ്റ്റെ വധത്തിനുപിറകില്‍ പ്രവര്‍ത്തിച്ച സംഘത്തിലുള്‍പ്പെട്ട സിപിഎം സംഘമാണ് ശരത്തിനെയും വേട്ടയാടുന്നത്. ൨൦൦൧ സെപ്തംബര്‍ ൫നാണ് ബിഎംഎസ് പ്രവര്‍ത്തകനും ഓട്ടോഡ്രൈവറുമായിരുന്ന ദയാനന്ദന് കൊല്ലപ്പെടുന്നത്. ഓട്ടോ വാടകയ്ക്ക് വിളിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതില്‍ ൫ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാല്‍ പാര്‍ട്ടി ഇടപ്പെട്ട് കേസ് അട്ടിമറിച്ചതിനെ തുടര്‍ന്ന് മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടിരുന്നു. കുമ്പള പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ സിനീഷ് സിറിയക്, എം.ടി.പി.സൈഫുദ്ദീന് എന്നിവരാണ് കഴിഞ്ഞ ദിവസം ശരത്തിനെ രക്ഷപ്പെടുത്തിയത്. ഇവര്‍ക്ക് ജില്ലാ പോലീസ് മേധാവി പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ശരത്രാജിനെതിരെ നിരന്തരം നടക്കുന്ന വധശ്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കൊലക്കത്തി താഴെവയ്ക്കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും മണ്ഡലം കമ്മറ്റിയും പഞ്ചായത്ത് കമ്മറ്റിയും മുന്നറിയിപ്പ് നല്കി. രമേശ്ഭട്ട്, വത്സരാജ്, ഇന്ദുശേഖര്‍ ആള്‍വ, ശങ്കര ആള്‍വ, കമലാക്ഷ, മധുസൂദനന്, സ്നേഹലത ദിവാകര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: