കൊച്ചി: പ്രശസ്ത ചലച്ചിത്ര താരം മീരാ ജാസ്മിന് വിവാഹിതയായി. തിരുവനന്തപുരം നന്ദാവനം സ്വീറ്റ് ഹോമില്‍ ടൈറ്റസിന്റെയും സുഗതകുമാരിയുടെയും മകനായ അനില്‍ ജോണ്‍ ടൈറ്റസാണ് വരന്. ഇരുവരുടെയും വിവാഹം മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതാണ്. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം മീരയുടെ എറണാകുളം ഇളംകുളം ചിലവന്നൂരിലെ വീട്ടില്‍ വച്ചാണ് വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. അടുത്ത ബന്ധുവായ എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസ് സൂപ്രണ്ടിന്റെ മുന്നിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. അതീവ രഹസ്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ ഈ മാസം 12ന് തിരുവനന്തപുരം പാളയം എല്‍എംഎസ് പള്ളിയില്‍ നടക്കും. വിവാഹ ശേഷം എടപ്പഴിഞ്ഞി ആര്‍ഡി ഓഡിറ്റോറിയത്തില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി റിസപ്ഷന് ഉണ്ടാകും. മാട്രിമോണിയല്‍ സൈറ്റുവഴി അനുയോജ്യനായ വരനു വേണ്ടിയുള്ള അന്വേഷണമാണ് അനിലില്‍ ചെന്നെത്തിയത്. ദുബായിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറാണ് അനില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: